ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചുപ്പ പുരാണം: ഒരു പാലക്കാടന്‍ വീര ഗാഥ!

ഞങ്ങളുടെ ഡിഗ്രി പഠനം അതിന്റെ വിജയകരമായ(തോറ്റു തൊപ്പിയിട്ട്) മൂന്നാം വര്‍ഷത്തില്‍ എത്തി നോക്കി നില്‍ക്കുന്ന കാലം. ഇതേ വര്‍ഷം തന്നെയാണ് മിനി പ്രോജെക്ക്ടും മെയിന്‍ പ്രോജെക്ടും ചെയ്യേണ്ടത്. പ്രോജെക്റ്റ്‌ ചെയ്യാന്‍ അല്പമെങ്കിലും താല്പര്യമുള്ളവര്‍ക്ക് ശരിക്കും ആഘോഷിക്കാന്‍ പറ്റിയ വര്‍ഷം. അത് പ്രോജെക്ടിനോടും പ്രോഗ്രാമിങ്ങിനോടും ഉള്ള അമിത പ്രണയം കൊണ്ടൊന്നും അല്ല. പ്രോജെക്റ്റ്‌ എന്നും പറഞ്ഞു ക്ലാസിലും കയറാതെ ചുമ്മാ തേരാ പാരാ നടക്കാം എന്നുള്ളതാണ് ഈ പ്രോജെക്റ്റ്‌ പ്രണയത്തിന്റെ പുറകില്‍ ഒളിച്ചിരിക്കുന്ന കുഞ്ഞു രഹസ്യം.

തുടക്കം: വിഷയ ദാരിദ്ര്യം

ഇത് ഞാന്‍ ഈ ബ്ലോഗ്‌ തുടങ്ങി ആദ്യമായി എഴുതുന്ന പോസ്റ്റ്‌ ആണ്. ബ്ലോഗ്‌ സ്പോട്ടില്‍ അക്കൗണ്ട്‌ തുടങ്ങിയതിനു ശേഷം ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞു, ആദ്യത്തെ പോസ്റ്റ്‌ ഇറക്കാന്‍. കാര്യം വേറൊന്നും അല്ല, വിഷയ ദാരിദ്ര്യം തന്നെ. വിഷയ ദാരിദ്ര്യം എന്ന് പറയുമ്പോള്‍ കൂടുതല്‍ കടന്നു ചിന്തികരുത് കേട്ടോ. ഞാന്‍ ഒരു ചെറിയ തുടക്കക്കാരന്‍ അല്ലെ.. വല്യ വല്യ വിഷയങ്ങളിലേക് ഇപോളെ തല കടത്തുന്നത് ശരിയല്ലല്ലോ. അങ്ങനെ ബ്ലോഗും തുടങ്ങി പ്രൊഫൈലും റെഡി ആകി ചുമ്മാ ഇരിക്കുമ്പോളാണ്  എന്ത് കൊണ്ട് എന്റെ കൂടുകാരെ കുറിച്ചും അവര്‍ക്കൊപ്പം ഉണ്ടാകിയ തമാശകളെ കുറിച്ചും എഴുതിക്കൂടാ എന്ന ചിന്ത മനസ്സില്‍ പൊട്ടി മുളച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല, എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കൂടുകാരെ ഉണ്ടാകി തന്ന, ഒത്തിരി ഒത്തിരി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച, ഞാന്‍ എന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ആ കാലഘട്ടത്തെകുറിച്ച് തന്നെ എഴുതാന്‍ തീരുമാനിച്ചു (തന്നെയുമല്ല അതാവുമ്പോ ഇപ്പൊ കഴിഞ്ഞിട്ടല്ലേ ഉള്ളു.. ഓര്‍ത്തെടുത് എഴുതാന്‍ ഇച്ചിരി എളുപ്പവും ഉണ്ടാകുമല്ലോ :-) ). പിന്നെ ഞാന്‍ ആലോചിച്ചത് എങ്ങനെ തുടങ്ങണം എന്നാണ്.