ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുത്രകാമേഷ്ടി (Child Delivery)

പൌരാണീകമായ ഒരു ഉത്തരാധുനിക കഥ...! കഥാപാത്ര സൂചിക ആശ്രമം : Software Firm രുദ്രാക്ഷ മാല : Access Card ശിഷ്യഗണങ്ങൾ : Trainee Developers ഋഷീശ്വരന്മാർ : Developers മാമുനിമാർ : Senior Developers ഹോമകുണ്ഡം : Computer കിണ്ടിയും മണിയും : Mouse & Keyboard യജ്ഞനാഥൻ : Manager മാവിൻചുവട് : Conference Hall ചേമ്പില : Laptop രാജാവ് : Client പുത്രൻ : Product ദണ്ഡപാണീശ്വരൻ : Team Lead ശ്രാരംഗാധരൻ : Boss പുത്രകമേഷ്ടി : Framework മന്ത്രങ്ങൾ : Technologies അംഗരാജ്യങ്ങളിലെ ആശ്രമങ്ങൾ : Nearby Software Firms അരുമസന്താനത്തെക്കുറിച്ചുള്ള വർണ്ണനകൾ : Product Specification **************************

ഠമാർ പഠാർ..!!

  " ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം ഉർവാരുകമിവ ബന്ധനാൻ മൃത്യോർമുക്ഷീയ മാമൃതാൽ"   മഴക്കാർ മാഞ്ഞുകൊണ്ടിരിക്കുന്ന, വെള്ളിയാഴ്ചയിലെ സുഖമുള്ള ഒരു തണുത്ത സായാഹ്നം. എല്ലാവരും ഓഫീസിൽ നിന്നും നാട്ടിലേക്ക് പോകാൻ 6 മണി കഴിഞ്ഞപ്പോഴേക്കും ഇറങ്ങിത്തുടങ്ങി. കുറച്ചു കൂടി ഇരുട്ടിയിട്ട്, വണ്ടികളൊക്കെ ഒന്ന് ഒതുങ്ങിയിട്ട്, തിരക്കൊക്കെ മാറിയിട്ട്, സാവകാശം പുറപ്പെടാം എന്ന് കരുതി ഞാൻ അങ്ങിനെ കാത്തു നിന്നു. എന്തിനാ വെറുതെ ധൃതി പിടിക്കണേ.. വീട്ടിലേക്കല്ലേ പോണേ.. അതവിടെത്തന്നെ ഉണ്ടാകും ലോ.. അപ്പൊ കുറച്ചു പയ്യെ ഇറങ്ങിയാ മതി.. അങ്ങിനെ ഒരു 7.30 ആയപ്പോഴേക്കും വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ബജാജ് പൾസർ 200 NS..!

ആ പയർ എന്ത് ചെയ്യണം..??

[ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] ഈ കഥകൾ കൂടുതലും ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ ഭക്ഷണ ശീലങ്ങളെപറ്റി ആദ്യംതന്നെ രണ്ടു വാക്ക്. റൂം എടുത്ത് താമസം തുടങ്ങിയ കാലത്ത് ഞങ്ങൾ സ്വയം പാചകം ചെയ്ത് കഴിക്കുന്ന നല്ല കുട്ട്യോൾ ആയിരുന്നു. എല്ലാ ദിവസോം പുതിയ പുതിയ വെറൈറ്റി വിഭവങ്ങൾ. ഒരു ദിവസം കഞ്ഞീം പയറും ആണേൽ അടുത്ത ദിവസം ചോറും പയറുകൂട്ടാനും, പിറ്റേ ദിവസം പയറു റോസ്റ്റും കഞ്ഞീം, അടുത്ത ദിവസം ചോറും പയറുപ്പേരീം, പിന്നെ അഞ്ചാം ദിവസം ഗ്രാൻഡ്‌ ആയിട്ട് കഞ്ഞീം പയറ് ഒലത്തീതും. അങ്ങിനെ വിഭവ സമൃദ്ധമായ സദ്യ എന്നും കഴിച്ച് കഴിച്ച് ഞങ്ങൾ മടുത്തു തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി ഭക്ഷണം പുറത്തു നിന്നാക്കാൻ തീരുമാനിച്ചത്. ആദ്യം ഭക്ഷണ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്ത രാഹുൽ പുറത്തുചാടി. പിന്നെ ഞാനും, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ എന്റെ കൂടെ ജിതിനും ഭക്ഷണം പുറത്തു നിന്നാക്കി. അതിനു ശേഷം വിപിനും പിന്നെ വല്ലപ്പോഴുമൊക്കെ അജിത്തും പാചകം അവസാനിപ്പിച്ചു. ഇനി ഉണ്ണി മാത്രം..

ആ ചപ്പാത്തി എന്ത്യേ...??

ഒരു ജമ്പോ പണി ക്കും, ദി ചാറ്റനും ശേഷം മറ്റൊരു സസ്പെൻസ് + ആക്ഷൻ + കോമിക് ത്രില്ലർ ആ ചപ്പാത്തി എന്ത്യേ...?? -- കഥാ സമാഹാരം -- ഇത് ഒരു കഥയല്ല. പകരം ഒന്നിലധികം കഥകളുള്ള ഒരു കഥാ സമാഹാരമാണ്. കഥയിലേക്ക് കടക്കുന്നതിനു മുൻപ് എനിക്ക് ചിലരോടൊക്കെ ഒരു ചെറിയ നന്ദി പ്രകാശിപ്പിക്കേണ്ടതുണ്ട്. ആ പ്രകാശം ഇഷ്ടമല്ലാത്തവർ ഇവിടെ വച്ച് നിർത്തിക്കോ. കാരണം എനിക്ക് ഈ കഥകൾ എഴുതാൻ പ്രചോദനം തരുന്നവർക്ക് ഒരു ചെറിയ നന്ദി എങ്കിലും പറയാതെ മുന്നോട്ട് പോകുന്നത് നന്ദികേടല്ലേ...?

ദി ചാറ്റൻ...!!!

കൈ വിട്ട ആയുധോം , വാ വിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് കേട്ടിട്ടില്ലേ ... അതിന്റെ കൂടെ ഈ ആധുനിക യുഗത്തിൽ ഒന്നൂടെ ചേർക്കണം . കാരണം ' സെന്റ്‌ ചെയ്ത ചാറ്റും ' ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല .. സത്യമായിട്ടും പറ്റില്ല ..!! ============================================  കാഷ്വൽ ചാറ്റിംഗ് , ഒരു പിടി പൂർത്തീകരിക്കാത്ത വാക്കുകൾ അലക്ഷ്യമായി കൂട്ടിയിണക്കി ലേശം മാതൃഭാഷയുടെ മേമ്പൊടിയോടെ പരസ്പരം തൊടുത്തുവിട്ട് , കൂട്ടത്തിൽ നമ്മുടെ വികാര വിക്ഷോപങ്ങളെ മൂന്നക്ഷരക്കൂട്ടുകളായ സ്മൈലികളാക്കി മറുതലക്കൽ അറിയിച്ച് സായൂജ്യമണയുന്ന ഒരു അത്ഭുത പ്രതിഭാസം ..!! പരസ്പരം കണ്ടാൽ ' ആലുവാ മണപ്പുറത്തു ' വച്ച് കണ്ട പരിചയം പോലും കാണിക്കാത്തവർക്ക് പോലും , കുറെ ' ഡാ ..' ' ഡാ ..' വിളികളുമായി ചാറ്റ് ബൊക്സുകളിൽ കിടന്ന് 'lol..!!'- ക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് , ഇതിനെ ഒരു അത്ഭുത പ്രതിഭാസം എന്ന് തന്നെ വിളിക്കാൻ കാരണം .

ഒരു 'ജമ്പോ' പണി..!!

സമയം : രാവിലെ ഒരു 10.30 സ്ഥലം : ആലുവ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ ഉമ്മറം സുന്ദരന്മാരായ രണ്ടു യുവാക്കൾ ആ കേന്ദ്രത്തിൽ നിന്നും ഇറങ്ങി വരുന്നു........ "ഒഹ്!!  നിർത്തി... ഇനി കൂടുതൽ പേജുകളുള്ള നോട്ട് ബുക്ക്‌  വാങ്ങാൻ പോലും ഞാനില്ല.." "ശ്ശേ..!!  ഓരോ പണി വരണ വഴിയേ... ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതാ ചേട്ടനോട് ചോദിച്ചിട്ട്‌ ചെയ്താ മതീന്ന്..." "ഓ.. അങ്ങിനെ എന്നെ മാത്രം പറയണ്ട.. 36 പേജ് വേണോ 60 പേജ് വേണോ എന്ന് ചാറ്റിൽ ചോദിച്ചപ്പോ, എന്തിനാ കുറയ്ക്കണേ, 60 തന്നെയായിക്കോട്ടേ എന്ന് പറഞ്ഞത് നീയാ..." "ശ്ശെടാ...   ഇതിന്റെ പുറകേ ഇങ്ങനെ പല പണികളും ഇണ്ടെന്നു ഞാനറിഞ്ഞോ..." "ഉം..  എന്തായാലും കാശും പോയി, സമയോം പോയി... 60 പേജിന്റെ ആവശ്യം ഉണ്ടാർന്നെങ്കി പോട്ടേന്നു വയ്ക്കാർന്നു.. ഇതിപ്പോ 60 പോയിട്ട് 6 പേജ് പോലും ആവശ്യമില്ലാതായിപ്പോയി..." "എന്തായാലും പെട്ടു... ഇനി ഇപ്പൊ ഇത് വേറെ ആരോടും പറഞ്ഞു നാണം കെടേണ്ട.. ഇങ്ങനെയങ്ങ് പോട്ടെ..." "ഹേയ്... ഞാനങ്ങനെ ചെയ്യോ... നമുക്ക് ആരോടും പറയണ്ട..."

വീണ്ടും മഴ

മഴയിഴനൂലായൊഴുകിയലഞ്ഞോരരുവിയിലെത്തീ- ട്ടാവഴിയീവഴിപലവഴിയോഴുകീക്കാടുകടന്നൊരുകാട്ടാറായി- ട്ടവിടുന്നൊഴുകീവൻപുഴയായീക്കായലിലെത്തീ- ട്ടാവഴിയങ്ങിനെകടലീച്ചെന്നിട്ടാവിയായീഗഗനംമുട്ടീ- ട്ടൊരുമേഘമായിപ്പാറിനടന്നിട്ടൊരുപിടിത്തുള്ളികളായിത്താഴേക്ക്... വീണ്ടും മഴ.... ആ മഴയിഴനൂലായൊഴുകിയലഞ്ഞോരരുവി......

കല്യാണം

ഒരിക്കലൊരു കല്യാണം കഴിക്കണം... ഒര് പാവം പൊട്ടിപ്പെണ്ണിനെ... അവളെക്കൊണ്ട് വീണ്ടും വീണ്ടും കുറേ പൊട്ടത്തരങ്ങൾ ചെയ്യിക്കണം... അതിനെല്ലാം കൂടെക്കൂടണം... എന്നിട്ട്  ഒരുമിച്ചിരുന്ന് ചിരിക്കണം... ചിരിച്ച് ചിരിച്ച് ചിരിച്ച്.....

ജനനി..!!

പെയ്യാൻ മറന്നൊരാ നീർക്കണങ്ങളോടോ, ഒഴുകാൻ മറന്നൊരാ അരുവിയോടോ, വീശാൻ മറന്നൊരാ കാറ്റിനോടോ, വിടരാൻ മറന്നൊരാ പൂവിനോടോ, ഇരുളാൻ മറന്നൊരാ രാത്രിയോടോ, പുലരാൻ മറന്നൊരാ പുലരിയോടോ,

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.