ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രണ്ട് ഡംബലും ഒരു പുഞ്ചിരീം

ഡംബ്ബൽ വിപിന്റെ നേതൃത്വത്തിൽ റൂമിൽ വട്ടം കൂടിയിരുന്ന് 50 പൈസാക്ക് പരല് കളിച്ച്‌ ചീട്ടുകളി പഠിച്ചു തുടങ്ങിയ 2011-2012 കാലഘട്ടം. കൊട്ടാരം പോലുള്ള ഞങ്ങളുടെ മണിമാളികയിൽ സന്തോഷത്തിന്റേം സമാധാനത്തിന്റേം വെള്ളരിപ്പ്രാവുകൾ പാറിപ്പറന്നു നടക്കണ നല്ല ദിവസങ്ങൾ. ഇരുട്ട് വീണുതുടങ്ങിയ, മഴച്ചാറ്റലുള്ള ഒരു തണുത്ത സായാഹ്നത്തിൽ, മുഖത്ത് ഒരു പാൽപ്പുഞ്ചിരീം കയ്യിൽ രണ്ട് ഡംബലുമായി, ഞങ്ങൾ സ്നേഹത്തോടെ 'ഇക്കാ'  വിളിക്കുന്ന ആ മൊതൽ ഞങ്ങടെ വാടക മാളികേടെ വാതിലും തള്ളിത്തൊറന്ന് അകത്തേക്ക് കേറി വന്നു. ചീട്ടുകളിയിൽ നിന്നും ചെറുതായി ശ്രദ്ധ തിരിച്ചുകൊണ്ട് ഞങ്ങൾ ഇക്കയെ നോക്കി.

സ്വപ്നങ്ങൾ

ഒരിക്കലൊരു കല്യാണം കഴിക്കണം, കുറേ സ്വപ്നങ്ങളുള്ള ഒരു മരം കേറി പെണ്ണിനെ... എന്നിട്ട് അവളുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കാൻ കൂടെ നിക്കണം... പിന്നെ ആ സ്വപ്നച്ചിറകിലേറി പറന്ന് നടക്കണം, ഒത്തിരി ദൂരം പറന്ന് പറന്ന് പറന്ന് പോണം...

പഴമ്പൊരീം ബീഫും

സ്ഥലം : കൊല്ലം സമയം : ഈ പോസ്റ്റ്‌ ഇടുന്നതിനും ഒരു ഒന്നൊന്നര വർഷം മുൻപ് [കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം, സത്യം!] സീൻ 1 : ബസ്‌ സ്റ്റോപ്പിന്റെ സമീപ പ്രദേശം പതിവ് പോലെ ഒരു സാധാരണ സായാഹ്നം.. 5.30 ന്റെ ഊർമ്മിള ബസിൽ വന്നിറങ്ങാറുള്ള 'കിടു', 'കിളി' കൊച്ചിനേയും കാത്ത് 3.30 മുതൽ ബസ്‌ സ്റ്റോപ്പിനടുത്തുള്ള കലുങ്കിൽ പൊസ്റ്റായി നിക്കണ മൂവർസംഘം ലേശം വിഷമത്തോടെയാണ് അന്ന് ഊർമ്മിള ബസ്‌ ഓടുന്നില്ല എന്ന ദുഃഖ വാർത്ത ശ്രവിച്ചത്. പ്ലാൻ (A) ഡ്രോപ്പ് ചെയ്ത് അടുത്ത പ്ലാൻ നോക്കാം എന്ന തീരുമാനം ഉണ്ടാകാൻ ഒട്ടും വൈകിയില്ല. ഊർമ്മിള ബസ്‌ "അളിയാ നീ നമ്മടെ രമ്യേലത്തെ പഴമ്പൊരീം ബീഫും കഴിച്ചിട്ടുണ്ടാ...." "അയ്യേ.. പഴമ്പൊരീം ബീഫുവോ... എന്തോന്ന് കോമ്പിനേഷൻ ആടാ...." "നീ കഴിക്കാത്തോണ്ടാ... പഴമ്പൊരി ബീഫിന്റെ ചാറിൽ മുക്കി തിന്നാലുണ്ടല്ലോ, എന്റെ അളിയാ, അതിനെപ്പറ്റി ആലോചിക്കുമ്പോളേ വായിൽ വെള്ളം നിറഞ്ഞു.." "ആണോ.. എന്തായാലും ഊർമ്മിള ബസ്‌ കാണാനില്ല, എന്നാ ഇനി അവിടെ പോയി അതൊന്നു ടേസ്റ്റ് ചെയ്തിട്ട് വരാം...."

വിപിൻ -എരിവും പുളിയും ചേർത്തൊരു കഥ

  [ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] പാചകം... നാവിലെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കും വിധത്തിൽ സ്വാദിഷ്ടമായ വിഭവങ്ങൾ ചമച്ചെടുക്കുന്ന സുന്ദര കല. അങ്ങിനെയുള്ള പാചക കലയെപ്പറ്റി പുരാണങ്ങളിൽ തന്നെ എത്രമാത്രം കഥകൾ. അതീവ സ്വാദിഷ്ടമായ വിഭവങ്ങൾ ഞൊടിയിടകൊണ്ട് ചമയ്ക്കാൻ കഴിവുള്ള നളരാജാവിന്റെ നളപാചക കഥകൾ മുതൽ, അന്നപൂർണ്ണാ ദേവിയുടെ പാചക കഥകൾ വരെ അക്കൂട്ടത്തിലുണ്ട്. പുരാണങ്ങളിലും ചരിത്രങ്ങളിലും പറഞ്ഞിട്ടുള്ള, മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ നല്ല പാചകക്കാരെയും മനസ്സാസ്മരിച്ചുകൊണ്ട്, ഞങ്ങൾ റൂമിൽ സ്വന്തമായി പാചകം ചെയ്ത ഒരു കഥ ഇവിടെ കുറിക്കുന്നു. എരിവും പുളിയും കുറവുണ്ടെങ്കിൽ ക്ഷമിക്കുക.

Happy New Year...!

"അപ്രതീക്ഷിതമായത് സംഭവിക്കുമ്പോൾ, അത് കൂടുതൽ മനോഹരമായി തോന്നും", അതെ, വളരെ സത്യമായ കാര്യമാണിത്. മുൻകൂട്ടി തീരുമാനിച്ചുറപ്പിക്കാത്തതായിരുന്നു ഞങ്ങളുടെ 2014 പുതുവത്സരാഘോഷങ്ങൾ. വളരെ വൈകിയാണ് ന്യൂ ഇയർ ആഘോഷിക്കാൻ ചെറായി ബീച്ചിലേക്ക് പോകാം എന്ന് എല്ലാവരും കൂടി തീരുമാനിച്ചത്.