ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആ പയർ എന്ത് ചെയ്യണം..??

[ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] ഈ കഥകൾ കൂടുതലും ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ ഭക്ഷണ ശീലങ്ങളെപറ്റി ആദ്യംതന്നെ രണ്ടു വാക്ക്. റൂം എടുത്ത് താമസം തുടങ്ങിയ കാലത്ത് ഞങ്ങൾ സ്വയം പാചകം ചെയ്ത് കഴിക്കുന്ന നല്ല കുട്ട്യോൾ ആയിരുന്നു. എല്ലാ ദിവസോം പുതിയ പുതിയ വെറൈറ്റി വിഭവങ്ങൾ. ഒരു ദിവസം കഞ്ഞീം പയറും ആണേൽ അടുത്ത ദിവസം ചോറും പയറുകൂട്ടാനും, പിറ്റേ ദിവസം പയറു റോസ്റ്റും കഞ്ഞീം, അടുത്ത ദിവസം ചോറും പയറുപ്പേരീം, പിന്നെ അഞ്ചാം ദിവസം ഗ്രാൻഡ്‌ ആയിട്ട് കഞ്ഞീം പയറ് ഒലത്തീതും. അങ്ങിനെ വിഭവ സമൃദ്ധമായ സദ്യ എന്നും കഴിച്ച് കഴിച്ച് ഞങ്ങൾ മടുത്തു തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി ഭക്ഷണം പുറത്തു നിന്നാക്കാൻ തീരുമാനിച്ചത്. ആദ്യം ഭക്ഷണ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്ത രാഹുൽ പുറത്തുചാടി. പിന്നെ ഞാനും, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ എന്റെ കൂടെ ജിതിനും ഭക്ഷണം പുറത്തു നിന്നാക്കി. അതിനു ശേഷം വിപിനും പിന്നെ വല്ലപ്പോഴുമൊക്കെ അജിത്തും പാചകം അവസാനിപ്പിച്ചു. ഇനി ഉണ്ണി മാത്രം..

ആ ചപ്പാത്തി എന്ത്യേ...??

ഒരു ജമ്പോ പണി ക്കും, ദി ചാറ്റനും ശേഷം മറ്റൊരു സസ്പെൻസ് + ആക്ഷൻ + കോമിക് ത്രില്ലർ ആ ചപ്പാത്തി എന്ത്യേ...?? -- കഥാ സമാഹാരം -- ഇത് ഒരു കഥയല്ല. പകരം ഒന്നിലധികം കഥകളുള്ള ഒരു കഥാ സമാഹാരമാണ്. കഥയിലേക്ക് കടക്കുന്നതിനു മുൻപ് എനിക്ക് ചിലരോടൊക്കെ ഒരു ചെറിയ നന്ദി പ്രകാശിപ്പിക്കേണ്ടതുണ്ട്. ആ പ്രകാശം ഇഷ്ടമല്ലാത്തവർ ഇവിടെ വച്ച് നിർത്തിക്കോ. കാരണം എനിക്ക് ഈ കഥകൾ എഴുതാൻ പ്രചോദനം തരുന്നവർക്ക് ഒരു ചെറിയ നന്ദി എങ്കിലും പറയാതെ മുന്നോട്ട് പോകുന്നത് നന്ദികേടല്ലേ...?