ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാം ബോയ് ‌(ഇംഗ്ലിഷില്‍ മാത്രം)

കോളേജിലെ ഒന്നാം വര്‍ഷം അധികം തലവേദനകള്‍ ഒന്നും തരാതെ ഒരു മൂലയ്ക്ക് ഒതുങ്ങി കിടന്ന വിഷയമായിരുന്നു ഇംഗ്ലിഷ്. ഗ്രാമര്‍, എഴുത്ത്, വായന എന്നൊക്കെ പറഞ്ഞു മൂന്നു വിഷയങ്ങളും അതിനായി മാറി മാറി വരണ നാലോ അഞ്ചോ ടീച്ചര്‍മാരും. ഇക്കൂട്ടത്തില്‍ ഒന്നോ രണ്ടോ ടീച്ചര്‍മാരെയാണ് ആ സ്ഥാനത്തിന്‍റെ ഒരു ഭയഭക്തി ബഹുമാനത്തോടെ ഞങ്ങള്‍ കണ്ടിരുന്നത്. കോളേജ്‌ വാസം കഴിഞ്ഞു പുറത്തിറങ്ങി ആദ്യമായി ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്ന പാവം ടീച്ചര്‍മാര്‍ക്ക്‌, പ്രായത്തില്‍ അവരെക്കാളും അഞ്ചോ ആറോ വയസു മാത്രം കുറവുള്ള ഞങ്ങളില്‍ എല്ലാവരെയും പേടിപ്പിച്ചു നിര്‍ത്താന്‍ ഉള്ള മനക്കട്ടി ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

ചിരിക്കുന്ന ഏപ്രില്‍ 23

മുന്‍പ് ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നത് പോലെ , ഡിഗ്രീ പഠനത്തോടൊപ്പം കിട്ടിയ ഒരു ബോണസ് ആണ് സപ്ലിമെന്‍ററി പരീക്ഷകളും . ഇതിനെ ബാക്ക് പേപ്പര്‍ എന്നൊക്കെ വിളിക്കാമെങ്കിലും , ഞങ്ങള്‍ക്ക് എല്ലാ വര്‍ഷവും നടക്കുന്ന ഈ പരീക്ഷകളാണ് തമ്മിലുള്ള കൂടിച്ചേരലുകളുടെ അവസരം . ഒരുമാതിരി എല്ലാവര്‍ക്കും കോളേജ് പഠനം കഴിഞ്ഞതിനു ശേഷവും ഒരു ഒന്നു രണ്ടു വര്‍ഷമെങ്കിലും കൂടിച്ചേരനുള്ള അവസരം ഈ സപ്ലിമെന്‍ററി പരീക്ഷകള്‍ കാരണം ലഭിക്കാറുണ്ട് . 2010- ലെ ഏപ്രില്‍ / മെയ് മാസങ്ങളില്‍ നടന്ന മൂന്നാം വര്‍ഷ പരീക്ഷയോടെ അങ്ങനെ ഞാനും കോളേജിന് പുറത്തായി . സ്വാഭാവികമായും ഞാന്‍ തോറ്റത്തിനാല്‍

പ്രണയിനി

ഇനിയും തുടങ്ങാത്ത പ്രണയത്തിന്‍ ഓര്‍മക്കായ്... പ്രിയേ നിന്നോര്‍മകള്‍ എന്നിലലിയുന്നു, ഒരു നേര്‍ത്തോരോര്‍മ്മയായ് നൊമ്പരമായ്. എന്നിലലിയാതെ എന്നോടു ചേരാതെ, എന്നില്‍ നിന്നകലുന്നു നീ എന്‍ മനം കാണാതെ.

വ്രതമുണ്ടെങ്കിലെന്താ പഴം കഴിച്ചാല്‍?

കോളേജ് കാലം കഴിഞ്ഞതിന്റെ സന്തോഷങ്ങള്‍ക്കിടയിലും ഫ്രെണ്ട്ഷിപ്പിന്റെ നൊസ്റ്റാള്‍ജിയ തലയ്ക്കു ചുറ്റും വട്ടമിട്ടു പറക്കാന്‍ തുടങ്ങിയ കാലം. ഔദ്യോകികമായ കൂടിച്ചേരലുകള്‍ക്കുള്ള (Alumni Day) അവസരം കോളേജിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകില്ല എന്ന് അവിടെ പഠിച്ച ചേട്ടന്മാരും ചേച്ചിമാരും ഒക്കെ പറഞ്ഞു ഞങ്ങള്‍ക്കറിയാം. അതിനാല്‍ തന്നെ എല്ലാ വര്‍ഷവും ഒന്നു കൂടിച്ചേരാനായി എന്നെ പോലെ സ്നേഹ സമ്പന്നരായ കൂട്ടുകാര്‍ കഷ്ട്ടപ്പെട്ടു ഒരു വിഷയമെങ്കിലും തോല്ക്കണേ എന്ന് പ്രാര്‍ത്ഥിച്ചു തുടങ്ങിയിരുന്നു (ഏതായാലും തോറ്റു, ഇനി ഇപ്പൊ അതൊരു ക്രെഡിറ്റ്‌ ആക്കാം..). പിന്നെ എല്ലാരേം കാണാനുള്ള അവസരങ്ങള്‍ ഒരുക്കുന്നത്

ചുപ്പ പുരാണം: ഒരു പാലക്കാടന്‍ വീര ഗാഥ!

ഞങ്ങളുടെ ഡിഗ്രി പഠനം അതിന്റെ വിജയകരമായ(തോറ്റു തൊപ്പിയിട്ട്) മൂന്നാം വര്‍ഷത്തില്‍ എത്തി നോക്കി നില്‍ക്കുന്ന കാലം. ഇതേ വര്‍ഷം തന്നെയാണ് മിനി പ്രോജെക്ക്ടും മെയിന്‍ പ്രോജെക്ടും ചെയ്യേണ്ടത്. പ്രോജെക്റ്റ്‌ ചെയ്യാന്‍ അല്പമെങ്കിലും താല്പര്യമുള്ളവര്‍ക്ക് ശരിക്കും ആഘോഷിക്കാന്‍ പറ്റിയ വര്‍ഷം. അത് പ്രോജെക്ടിനോടും പ്രോഗ്രാമിങ്ങിനോടും ഉള്ള അമിത പ്രണയം കൊണ്ടൊന്നും അല്ല. പ്രോജെക്റ്റ്‌ എന്നും പറഞ്ഞു ക്ലാസിലും കയറാതെ ചുമ്മാ തേരാ പാരാ നടക്കാം എന്നുള്ളതാണ് ഈ പ്രോജെക്റ്റ്‌ പ്രണയത്തിന്റെ പുറകില്‍ ഒളിച്ചിരിക്കുന്ന കുഞ്ഞു രഹസ്യം.

തുടക്കം: വിഷയ ദാരിദ്ര്യം

ഇത് ഞാന്‍ ഈ ബ്ലോഗ്‌ തുടങ്ങി ആദ്യമായി എഴുതുന്ന പോസ്റ്റ്‌ ആണ്. ബ്ലോഗ്‌ സ്പോട്ടില്‍ അക്കൗണ്ട്‌ തുടങ്ങിയതിനു ശേഷം ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞു, ആദ്യത്തെ പോസ്റ്റ്‌ ഇറക്കാന്‍. കാര്യം വേറൊന്നും അല്ല, വിഷയ ദാരിദ്ര്യം തന്നെ. വിഷയ ദാരിദ്ര്യം എന്ന് പറയുമ്പോള്‍ കൂടുതല്‍ കടന്നു ചിന്തികരുത് കേട്ടോ. ഞാന്‍ ഒരു ചെറിയ തുടക്കക്കാരന്‍ അല്ലെ.. വല്യ വല്യ വിഷയങ്ങളിലേക് ഇപോളെ തല കടത്തുന്നത് ശരിയല്ലല്ലോ. അങ്ങനെ ബ്ലോഗും തുടങ്ങി പ്രൊഫൈലും റെഡി ആകി ചുമ്മാ ഇരിക്കുമ്പോളാണ്  എന്ത് കൊണ്ട് എന്റെ കൂടുകാരെ കുറിച്ചും അവര്‍ക്കൊപ്പം ഉണ്ടാകിയ തമാശകളെ കുറിച്ചും എഴുതിക്കൂടാ എന്ന ചിന്ത മനസ്സില്‍ പൊട്ടി മുളച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല, എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കൂടുകാരെ ഉണ്ടാകി തന്ന, ഒത്തിരി ഒത്തിരി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച, ഞാന്‍ എന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ആ കാലഘട്ടത്തെകുറിച്ച് തന്നെ എഴുതാന്‍ തീരുമാനിച്ചു (തന്നെയുമല്ല അതാവുമ്പോ ഇപ്പൊ കഴിഞ്ഞിട്ടല്ലേ ഉള്ളു.. ഓര്‍ത്തെടുത് എഴുതാന്‍ ഇച്ചിരി എളുപ്പവും ഉണ്ടാകുമല്ലോ :-) ). പിന്നെ ഞാന്‍ ആലോചിച്ചത് എങ്ങനെ തുടങ്ങണം എന്നാണ്.