ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രണയിനി


ഇനിയും തുടങ്ങാത്ത പ്രണയത്തിന്‍ ഓര്‍മക്കായ്...


പ്രിയേ നിന്നോര്‍മകള്‍ എന്നിലലിയുന്നു,
ഒരു നേര്‍ത്തോരോര്‍മ്മയായ് നൊമ്പരമായ്.
എന്നിലലിയാതെ എന്നോടു ചേരാതെ,
എന്നില്‍ നിന്നകലുന്നു നീ എന്‍ മനം കാണാതെ.



        എന്തിനു കേഴുന്നു നീ എന്‍ മനസറിയാതെ,
        എന്നിലില്ലാത്തൊരാ പ്രണയ മോഹത്തിനായ്.
        എന്തേ നീ ചൊല്ലീലാ നിന്നിഷ്ട്ട മെന്നോടി-
        ത്ര കാലത്തിലൊരുവട്ടമൊരിക്കല്‍ പോലും.

നിന്നിലെ നീയെ തിരിച്ചറിയാതെ ഞാന്‍,
നിന്നോര്‍മകളെ താലോലിക്കയാണിന്നും.
ഏതോ ഒരു നാളിലെന്‍ മധുര സ്വപ്നത്തില്‍ വന്നപോല്‍,
എന്‍ ചാരെയണയില്ലേ പ്രിയസഖി ഒരിക്കല്‍ നീ.

        അറിഞ്ഞീലാ നിന്നിഷ്ടമിത്രകാലമെന്നാലും,
        അറിയുന്നു ഞാന്‍ തോഴാ നിന്നെയിപ്പോള്‍.
        അറിയാതെ പോയോരീ പ്രണയമിനിയില്ലയീജന്മം,
        എങ്കിലും നമുക്കൊന്നാകാം പുനര്‍ജന്‍മത്തിലെങ്കിലും.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ