ഈ നിലാവിനിന്നേഴഴകാണതു, നിന്‍
ചെറു ചിരിയോടിഴുകി നില്‍ക്കും പോല്‍
വിണ്ണില്‍ വിളങ്ങുമാ നക്ഷത്രത്തിന്‍ ശോഭപോലു-
മിന്നു നിന്‍ മിഴികള്‍തന്‍ തിളക്കത്തിന്നു സമം
രാത്രിതന്‍ മാറിലേക്കടര്‍ന്നു വീണോരാ മഞ്ഞു തുള്ളികളാണതു, നിന്‍
നാസികത്തുമ്പില്‍ പൊടിഞ്ഞു നില്‍ക്കുന്നൊരാ വിയര്‍പ്പു കണങ്ങള്‍പോല്‍ സുന്ദരം
ഈ രാവില്‍ വിടര്‍ന്നൊരാ പൂര്‍ണ്ണ ചന്ദ്രന്‍ മായുന്നിതാ വേഗം, നിന്‍
മുഖ കാന്തിയെക്കള്‍
ശോഭയതിനില്ലെന്നാകയാല്‍
രാത്രിതന്‍ യാമങ്ങള്‍ പായുന്നിതാ വേഗം, നിന്‍
ഓര്‍മ്മകള്‍ മനസ്സില്‍ സുന്ദര നൃത്തമാടാവേ
നിലാവും ചന്ദ്രനും നക്ഷത്രക്കൂട്ടവുമിതാ വഴി മാറുന്നു
പുലരിതന്‍ സൂര്യ തേജ്ജസ്സിന്‍ മുന്നിലേക്കായ്
എന്നിട്ടും മായാതെ മറയാതെ നില്‍ക്കുന്നു,

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ