സമയം : രാവിലെ ഒരു 10.30
സ്ഥലം : ആലുവ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ ഉമ്മറം
സുന്ദരന്മാരായ രണ്ടു യുവാക്കൾ ആ കേന്ദ്രത്തിൽ നിന്നും ഇറങ്ങി വരുന്നു........
സ്ഥലം : ആലുവ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ ഉമ്മറം
സുന്ദരന്മാരായ രണ്ടു യുവാക്കൾ ആ കേന്ദ്രത്തിൽ നിന്നും ഇറങ്ങി വരുന്നു........
"ഒഹ്!! നിർത്തി... ഇനി കൂടുതൽ പേജുകളുള്ള നോട്ട് ബുക്ക് വാങ്ങാൻ പോലും ഞാനില്ല.."
"ശ്ശേ..!! ഓരോ പണി വരണ വഴിയേ... ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതാ ചേട്ടനോട് ചോദിച്ചിട്ട് ചെയ്താ മതീന്ന്..."
"ഓ.. അങ്ങിനെ എന്നെ മാത്രം പറയണ്ട.. 36 പേജ് വേണോ 60 പേജ് വേണോ എന്ന് ചാറ്റിൽ ചോദിച്ചപ്പോ, എന്തിനാ കുറയ്ക്കണേ, 60 തന്നെയായിക്കോട്ടേ എന്ന് പറഞ്ഞത് നീയാ..."
"ശ്ശെടാ... ഇതിന്റെ പുറകേ ഇങ്ങനെ പല പണികളും ഇണ്ടെന്നു ഞാനറിഞ്ഞോ..."
"ഉം.. എന്തായാലും കാശും പോയി, സമയോം പോയി... 60 പേജിന്റെ ആവശ്യം ഉണ്ടാർന്നെങ്കി പോട്ടേന്നു വയ്ക്കാർന്നു.. ഇതിപ്പോ 60 പോയിട്ട് 6 പേജ് പോലും ആവശ്യമില്ലാതായിപ്പോയി..."
"എന്തായാലും പെട്ടു... ഇനി ഇപ്പൊ ഇത് വേറെ ആരോടും പറഞ്ഞു നാണം കെടേണ്ട.. ഇങ്ങനെയങ്ങ് പോട്ടെ..."
"ഹേയ്... ഞാനങ്ങനെ ചെയ്യോ... നമുക്ക് ആരോടും പറയണ്ട..."
"എന്നെ തല്ലിയോടിച്ചാലും ശരി, ഞാൻ ഈ നാട് വിട്ടു പോവൂലാ" എന്നും പറഞ്ഞ് നിന്ന എനിക്ക് ഒരു പാസ്പോർട്ടിന്റെ ആവശ്യം ഉണ്ടാകുമെന്ന് തോന്നാതിരുന്നത് കൊണ്ടാണ് ഇത്ര നാളായിട്ടും പാസ്പോർട്ട് എടുക്കാതിരുന്നത്. പക്ഷെ കഞ്ഞി കുടിച്ചു ജീവിച്ചു പോകണമെങ്കിൽ പാസ്പോർട്ട് വേണം എന്ന് വളരെ വൈകിയാണ് ഞാൻ മനസ്സിലാക്കിയത്. ഇത് കേട്ട് ഇനി മുതൽ റേഷൻ കാർഡ് റീപ്ലേസ് ചെയ്ത് പകരം പാസ്പോർട്ട് വരാൻ പോണു എന്നൊന്നും വിചാരിച്ചേക്കല്ലേ.. ഞാൻ ഉദ്ദേശിച്ചത് പാസ്പോർട്ട് ഇല്ലെങ്കി ഇപ്പൊ ഉള്ള നല്ലൊന്നാന്തരം ഒരു പണിയെങ്ങാൻ പോയാലോ എന്ന അവസ്തയെപ്പറ്റിയാ.
ഉച്ചക്കുള്ള ഊണും കഴിഞ്ഞ് ഒരു ഏമ്പക്കോം വിട്ട് വന്നു മോണിറ്ററേലും നോക്കി ചുമ്മാ അയവിറക്കി ഇരിക്കണ സമയം. പെട്ടെന്ന് കണ്ണുകളെ ഞെട്ടിച്ചുകൊണ്ട് ഒരു ചാറ്റ്, ഫ്രം HR, മോണിറ്ററിന്റെ വലതു വശം ചേർന്ന് മെല്ലെ പൊങ്ങി വന്നു.
"Hi"
ഞാനും "Hi"
"Did you submitted your passport?"
ഞാൻ "no"
HR is typing...
എന്ന് കണ്ടതോട് കൂടി, ഇനീം കൂടുതൽ ഫോർമൽ ആയി എക്സ്പ്ലൈൻ ചെയ്യാനുള്ള ഇംഗ്ലീഷ് കയ്യിൽ ഇല്ലാത്തതിനാൽ , ഞാൻ സീറ്റിൽ നിന്നും ചാടി എണീറ്റ്, HR റൂമിന്റെ വാതിലും തള്ളിത്തുറന്ന് അകത്തേക്ക് ചെന്നു. SSLC സർട്ടിഫിക്കറ്റിൽ ജനിച്ചതിനു രണ്ടു ദിവസം മുൻപേ ഞാൻ ശരിക്കും ജനിച്ച കാര്യവും, SSLC സർട്ടിഫിക്കറ്റിലെ തെറ്റിക്കിടക്കുന്ന ബെർത്ത്‌ഡേ തിരുത്തി പുതിയ ഹാപ്പി ബെർത്ത്‌ഡേ ആക്കി വാങ്ങിയ കാര്യവും ഒക്കെ പറഞ്ഞു. ഈ മാസം തന്നെ എല്ലാം റെഡി ആക്കി കൊണ്ടോരാം എന്നേറ്റ് തിരികെ പോന്നു.
തിരികെ സീറ്റിൽ വന്നിരുന്ന് ഒരു 10 മിനുറ്റ് കഴിഞ്ഞില്ല, ദാ പിന്നേം മോണിറ്ററിന്റെ വലതു വശത്ത് ഒരനക്കം. ഇത്തവണ വന്നത് ചാറ്റ് അല്ല, ഒരു മെയിൽ, "What ever may be the issue........"
തിരികെ സീറ്റിൽ വന്നിരുന്ന് ഒരു 10 മിനുറ്റ് കഴിഞ്ഞില്ല, ദാ പിന്നേം മോണിറ്ററിന്റെ വലതു വശത്ത് ഒരനക്കം. ഇത്തവണ വന്നത് ചാറ്റ് അല്ല, ഒരു മെയിൽ, "What ever may be the issue........"
******************************
SD... തേങ്ങ... Mantis... ദീപു... Bug... ഹോ..!! ഓർമ്മകൾ കാട് കയറുന്നു..!!
******************************
ബോധം വന്ന് മെയിൽ ഓപ്പണ്‍ ചെയ്തു നോക്കിയപ്പോ അതൊന്നുമല്ല സംഭവം... HR വക ഒരു ചെറിയ ഓർമ്മപ്പെടുത്തൽ... അപ്പൊ മനസ്സിലായി, കാര്യം ഇച്ചിരി സീരിയസ് ആണ്. എന്തായാലും ചുമ്മാ ഇരിക്കുവല്ലേ... ഒരു പാസ്പോർട്ട് അങ്ങേടുത്തെക്കാം... ഇനിയെങ്ങാൻ ശരിക്കും കഞ്ഞി കുടി മുട്ടിയാലോ.. റിസ്ക് എടുക്കെണ്ടല്ലോ...
അപ്പൊ തന്നെ ജിതിന്റെ ഒരു ചാറ്റ്,
അങ്ങിനെ Monday വന്നു... ഞങ്ങൾ ഓണ്‍ലൈൻ ആയി പാസ്പോർട്ട് അപ്ലിക്കേഷൻ ഫിൽ ചെയ്തു തുടങ്ങി.. ഓരോ ആൻസെറും അങ്ങോട്ടും ഇങ്ങോട്ടും ചാറ്റിൽ ഇട്ട്, വളരെ കൃത്യതയാർന്ന ഒരു ഫോം ഫില്ലിംഗ്.. സ്വന്തം ബുദ്ധി മാത്രം ഉപയോഗിച്ച് ചെയ്തോണ്ട് ഇനി തെറ്റുകളൊന്നും വരേണ്ട.. യേത്... നമ്മളിതൊക്കെ എത്ര കണ്ടതാ...
അപ്പൊ തന്നെ ജിതിന്റെ ഒരു ചാറ്റ്,
"ഡാ.. പാസ്പോർട്ട് എടുക്കാൻ പോയാലോ..."ആഹാ.. ബെസ്റ്റ്... അപ്പൊ ഇതൊക്കെ അവിടേം കിട്ടിയിട്ടുണ്ട്.. സമാധാനമായി...
"ഓക്കേ ഡാ... ഈ വരണ Monday തന്നെ അപ്ലൈ ചെയ്തേക്കാം..."
അങ്ങിനെ Monday വന്നു... ഞങ്ങൾ ഓണ്‍ലൈൻ ആയി പാസ്പോർട്ട് അപ്ലിക്കേഷൻ ഫിൽ ചെയ്തു തുടങ്ങി.. ഓരോ ആൻസെറും അങ്ങോട്ടും ഇങ്ങോട്ടും ചാറ്റിൽ ഇട്ട്, വളരെ കൃത്യതയാർന്ന ഒരു ഫോം ഫില്ലിംഗ്.. സ്വന്തം ബുദ്ധി മാത്രം ഉപയോഗിച്ച് ചെയ്തോണ്ട് ഇനി തെറ്റുകളൊന്നും വരേണ്ട.. യേത്... നമ്മളിതൊക്കെ എത്ര കണ്ടതാ...
******************************
"ഡാ.. ഈ Non-ECR എന്താ ഇടണ്ടേ..?? YES ഓർ NO..??"
"ഞാൻ NO ഇട്ടു.."
"ആണോ.. എന്നാ ഞാനും NO..."കുറച്ചു കഴിഞ്ഞ്...
"അല്ലടാ... അത് YES ആണെന്ന് തോന്നണു, ഞാൻ YES ആക്കി..."
"ഹാ.. എന്നാ ഞാനും YES..."
******************************
"ഡാ.. ഇന്ത്യൻ സിറ്റിസണ്‍ഷിപ് ബൈ, എന്താ കൊടുക്കണ്ടേ, Birth ഓർ Descent..??"
"Descent കൊടുത്താലോ..??"
"നീ ഡീസന്റ് ആണോ, ഞാൻ ഡീസന്റ് അല്ല, ബൈ ബർത്ത് കൊടുക്കാം..."
"എന്നാ പിന്നെ ഞാനും ഡീസന്റ് അല്ല, ബർത്ത് തന്നെ കിടക്കട്ടെ.."
"ഓക്കേ.."******************************
"ഡാ.. എത്ര പേജ് വേണം, 36 ഓർ 60..??"
"എന്തിനാ വെറുതെ കുറയ്ക്കണേ, 60 തന്നെ ആയിക്കോട്ടെ.."
"ശരിയാ, നമ്മളായിട്ട് കുറയ്ക്കണ്ട, 60 തന്നെ കിടക്കട്ടെ..."
"ഓക്കേ, അപ്പൊ 60.."******************************
അങ്ങിനെ കൂലംകഷമായി ചിന്തിച്ചുള്ള ആ ഫോം ഫില്ലിങ്ങിന് ശേഷം പേയ്മെന്റ് നടത്തേണ്ട സമയമായി. എല്ലാരും പറഞ്ഞു 1500/- രൂപയേ ആവൊള്ളൂ എന്ന്. പക്ഷേ ഞങ്ങടെ കയ്യീന്ന് 2000/- വച്ച് പോയി...
ആ.. പോട്ടെ, അരിക്കും പച്ചക്കറിക്കും വെളിച്ചെണ്ണക്കും ഒക്കെ വില കൂടി, അപ്പൊ പിന്നെ പാസ്പോർട്ടിനും കൂട്ടിക്കാണും...
അങ്ങിനെ ഈ ബഹളങ്ങളെല്ലാം കഴിഞ്ഞു സമാധാനമായി പാസ്പോർട്ട് സൈറ്റിൽ പരതിയപ്പോഴല്ലേ അറിയണെ, 36 പേജിന്റെ പാസ്പോർട്ടിനാണ് 1500/- രൂപ.. ഞങ്ങ വെറുതേ ഒരു രസത്തിന് തിരഞ്ഞെടുത്ത 60 പേജിന്റെ പാസ്പോർട്ടിനു 2000/- രൂപയും...!!
നിരാശ...!! കാശു പോയതിന്റെ നിരാശ...!!!
"ശ്ശെടാ... പണി പാളി... ഒരാവശ്യോം ഇണ്ടായില്ല... ആ എന്തായാലും കാര്യം നടന്നുലോ... കാശ് പോയത് പോട്ടെ... പാസ്പോർട്ട് വേഗം കിട്ടിയാ മതിയാർന്നു..." ഞങ്ങൾ പരസ്പരം പറഞ്ഞു...
******************************
പിറ്റേ ദിവസം ആലുവയിലെ പാസ്പോർട്ട് സേവ കേന്ദ്രത്തിൽ ചെന്നപ്പോ അവിടെ ഇരിക്കണ TCS-ലെ തരുണികൾ പറഞ്ഞപ്പോഴാണ് ഇതിന്റെ ബാക്കി സാങ്കേതിക വശങ്ങൾ ഞങ്ങൾ മനസ്സിലാക്കിയത്..
ഞങ്ങൾ അപ്ലൈ ചെയ്തിരിക്കുന്നത് ജമ്പോ പാസ്പോർട്ട് ആണ് പോലും... ഡൽഹിയിൽ മാത്രം അച്ചടിക്കുന്ന ഒരു ജമ്പോ പാസ്പോർട്ട്... സാധാ 36 പേജിന്റെ പാസ്പോർട്ട് കിട്ടുന്നതിലും ലേശം വൈകിയേ ജമ്പോ കിട്ടൂ....
ചുരുക്കി പറഞ്ഞാ, കാശും പോയി സമയോം വൈകും..!! വീണ്ടും നിരാശ....!!!
TCS-ലെ കൊച്ചു സുന്ദരികൾ പാറി പറന്നു നടക്കുന്ന കിടിലൻ ഓഫീസും സെറ്റപ്പും.. തീർച്ചയായും മുഖത്ത് സന്തോഷത്തിന്റെ തിരമാലകൾ അലതല്ലേണ്ട സിറ്റുവേഷൻ... പക്ഷെ ഫോട്ടോ എടുക്കാൻ നേരം ഒന്ന് ചിരിക്കാൻ ആ കൊച്ചു പറഞ്ഞിട്ട് പോലും ചിരി മുഖത്തിന്റെ പരിസര പ്രദേശത്തേക്ക് പോലും വരണില്ല... വീണ്ടും വീണ്ടും നിരാശ....!!!
അങ്ങിനെ ഒരു ജമ്പോ കാരണം കാശും പോയി സമയോം വൈകും ചിരിക്കാത്ത ഫോട്ടോ പതിഞ്ഞ പാസ്പോർട്ടും കിട്ടും...
എല്ലാം കൊണ്ടും ഒരു കിടിലൻ ജമ്പോ പണി...
******************************
ഇറങ്ങാൻ നേരം വീണ്ടും അവൻ പറഞ്ഞു....
******************************
ഇറങ്ങാൻ നേരം വീണ്ടും അവൻ പറഞ്ഞു....
"എന്തായാലും മണ്ടത്തരം പറ്റി... ഇനിയിപ്പോ ഇത് ആരോടും പറഞ്ഞ് നാണക്കേട് ഇണ്ടാക്കണ്ട ട്ടോ.. "പാവം, ഓരോ മണ്ടത്തരം ചെയ്ത് അത് നാലാൾ അറിയുമ്പോഴും അവനു പേടി കാണും, മണ്ടൻ എന്ന പേരെങ്ങാൻ നാലാളറിഞ്ഞ്, അതങ്ങോട്ട് സ്ഥിരമായി പോയാലോ... പേടിക്കാതെ വേറെ നിവൃത്തിയില്ലല്ലോ... ആ വിഷമം മനസ്സിലാക്കി ഞാൻ പറഞ്ഞു,
"ഹേയ്... ഞാനങ്ങനെ ചെയ്യോ......"
മണ്ടൻ പേര് നിലനിർത്തി ...........................
മറുപടിഇല്ലാതാക്കൂമണ്ടത്തരം ഒരു കഴിവ് കേടായി കാണരുത് ..
മറുപടിഇല്ലാതാക്കൂini avan verum mandan alla "jampo mandan"
മറുപടിഇല്ലാതാക്കൂകൊള്ളാമെടാ മക്കളെ....
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂWhat ever may be the issue........ enikkum kitti.. lol.. :-P
മറുപടിഇല്ലാതാക്കൂ"ഹേയ്... ഞാനങ്ങനെ ചെയ്യോ......" :D
മറുപടിഇല്ലാതാക്കൂGooood One :)
മറുപടിഇല്ലാതാക്കൂDescent alla alle? ;)
good one....
മറുപടിഇല്ലാതാക്കൂ