കോളേജിലെ ഒന്നാം വര്‍ഷം അധികം തലവേദനകള്‍ ഒന്നും തരാതെ ഒരു മൂലയ്ക്ക് ഒതുങ്ങി കിടന്ന വിഷയമായിരുന്നു ഇംഗ്ലിഷ്. ഗ്രാമര്‍, എഴുത്ത്, വായന എന്നൊക്കെ പറഞ്ഞു മൂന്നു വിഷയങ്ങളും അതിനായി മാറി മാറി വരണ നാലോ അഞ്ചോ ടീച്ചര്‍മാരും. ഇക്കൂട്ടത്തില്‍ ഒന്നോ രണ്ടോ ടീച്ചര്‍മാരെയാണ് ആ സ്ഥാനത്തിന്‍റെ ഒരു ഭയഭക്തി ബഹുമാനത്തോടെ ഞങ്ങള്‍ കണ്ടിരുന്നത്. കോളേജ് വാസം കഴിഞ്ഞു പുറത്തിറങ്ങി ആദ്യമായി ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്ന പാവം ടീച്ചര്‍മാര്‍ക്ക്, പ്രായത്തില്‍ അവരെക്കാളും അഞ്ചോ ആറോ വയസു മാത്രം കുറവുള്ള ഞങ്ങളില്‍ എല്ലാവരെയും പേടിപ്പിച്ചു നിര്‍ത്താന്‍ ഉള്ള മനക്കട്ടി ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
കോളേജില്‍ ഒരുപാട് ഒരുപാട് (പിന്നെയും കുറെ ഒരുപാടുകള്‍...) ക്ലാസ് മുറികള്‍ എന്നും ബാക്കിയുണ്ടായിരുന്നതിനാല്‍ ഞങ്ങളെ ഒരേ ക്ലാസില്‍ തന്നെ ഇരുത്തി ബോറടിപ്പിക്കാതെ, ഇടക്കിടക്ക് ക്ലാസ് റൂം ചേഞ്ച് ചെയ്യുന്നത് അവിടത്തെ ഒരു ശീലമായിരുന്നു. (അറക്കാന്‍ കൊണ്ടുവരുന്ന മാടുകളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കെട്ടുന്ന പോലെയേ അല്ല കേട്ടോ...). അങ്ങനെ തലങ്ങും വിലങ്ങും ക്ലാസ് മാറ്റി ഞങ്ങളുടെ ക്ലാസ് റൂം ഏകദേശം കോളേജിന്‍റെ ഒരു സെന്‍റെര്‍ പോസിഷനിലായി ഫിക്സ് ചെയ്ത സമയം. ഞങ്ങള്‍ ആ ക്ലാസ് മുറിയിലിരുന്ന സമയവും കാലവും വച്ച് കമ്പേര്‍ ചെയ്യുമ്പോള്‍ ഒരു ആന്‍റിന ടീച്ചറായിരുന്നു ഞങ്ങള്‍ക്ക് അന്നൊക്കെ ഇംഗ്ലിഷ് പഠിപ്പിക്കാന്‍ വന്നുകൊണ്ടിരുന്നത്. വളരെ സൗമ്യയും ശാന്തയുമായ ഒരു പാവം ടീച്ചര്‍.
കോളേജ് തുടങ്ങിയ കാലം മുതല്‍ ഇംഗ്ലിഷില്‍ പുലിയായിരുന്നു പില്‍ക്കാലത്ത് എന്‍റെ ബഡാ ദോസ്ത് ആയി മാറിയ മുംബൈ വാല. കേരളത്തില്‍ നിന്നും മുംബൈലേക്ക് ചേക്കേറി അവിടെ നിന്നും, തുടങ്ങി വച്ച നല്ലൊന്നാന്തരം ഒരു ഡിഗ്രീം വേണ്ടെന്നു വച്ച്, കേരളത്തിലേക്ക് കുറ്റീം പറിച്ച് പോന്നിട്ട് ഇവിടെ ഞങളുടെ 'കിടിലന്‍' കോളേജില്‍ വന്നു തലവച്ചു കൊടുത്തതാണവന്‍. വരാനുള്ളത് മുംബൈയില്‍ നിന്നും ട്രെയിന്‍ പിടിച്ച് വരും എന്ന് പറയുന്നത് അതുകൊണ്ടാണ്.
ഏതായാലും ഒരു മുംബൈ ബേസ് ഉള്ളത് കൊണ്ട് ഇംഗ്ലിഷ് വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുമെങ്കിലും മലയാളത്തില്‍ അവന്‍ ഇവിടെ നിന്നും പോകുന്നതിനു മുന്‍പ് റിലീസ് ആയ വാക്കുകള്‍ മാത്രമേ അവനു ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. ബാക്കി വരുന്ന നിഘണ്ടുവിലുള്ള വാക്കുകളും അവിടെ പരതിയാല്‍ കിട്ടാത്ത കുറെ ലോക്കല്‍ വാക്കുകളും എല്ലാം അവന്‍ വളരെ സാവകാശമാണ് പഠിച്ചെടുത്തത്.
ഈ ഇംഗ്ലിഷ് ബേസും, കുലീനമായ പെരുമാറ്റവും, നിഷ്ക്കളങ്കമായ സ്വഭാവവും, സര്‍വ്വോപരി മാന്യനും ആയ (വയസ്: 24, ഉയരം: അഞ്ചടി നാലിഞ്ച്, ഇരുനിറം, ഉടനടി കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഒന്നും ഒത്തു വന്നിട്ടില്ല) നമ്മുടെ മുംബൈ വാലയെ എല്ലാ ടീച്ചെര്‍മാര്‍ക്കും പെരുത്ത് ഇഷ്ട്ടമായിരുന്നു എങ്കിലും, ഇംഗ്ലിഷ് ടീച്ചര്‍മാര്‍ക്ക് ഒരു പ്രത്യേക ഇഷ്ട്ടമുണ്ടായിരുന്നു. കാരണം അവര്‍ പഠിപ്പിക്കുന്ന വിഷയം കുറച്ചൊക്കെ കാര്യമായി എടുക്കുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ഈ മുംബൈ വാലാ. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് ക്ലാസില്‍ ഇതികര്‍ത്തവ്വ്യാഥാമൂഢരായിരിക്കണ ഞങ്ങള്‍ക്കിടയില്‍ അതീവ ശ്രദ്ധാലുവായിരിക്കുന്നത് പുള്ളിയുടെ സ്ഥിരം പതിവായിരുന്നു.
നമ്മുടെ ആ സൗമ്യയും ശാന്തയുമായ ആന്‍റിന ടീച്ചര്‍ ശാന്ത സ്വരൂപനായ ഈ മുംബൈ വാലയെ കാട്ടി ബാക്കിയുള്ളവരെ ഉപദേശിക്കുന്നതും ഒരു പതിവായിരുന്നു. അത്തരത്തിലോരിക്കല്‍, "നിങ്ങളൊക്കെ എന്താ ഇങ്ങനെ ഒച്ച വക്കുന്നത്, ക്ലാസില്‍ ശ്രദ്ധിച്ചിരുന്നുടെ, (മുംബൈ വാലയെ വിരല്‍ ചൂണ്ടുന്നു) ലുക്ക് അറ്റ് ഹിം. ആ കുട്ടി എന്തു കാാാാം ആയിട്ടാ ഇരിക്കുന്നെ. അതുപോലെ എല്ലാര്‍ക്കും ഇരുന്നുടെ." എന്ന് ചോദിച്ചു. മലയാളവും ഇംഗ്ലിഷും ഇടകലര്‍ന്നു വന്നത് കൊണ്ടാണോ അതോ കേട്ടിരുന്ന 'കുട്ടികളുടെ' മനസിന്‍റെ കുഴപ്പം കൊണ്ടാണോ എന്നറിഞ്ഞുകൂടാ, എല്ലാരും 'കാാാാം' എന്നത് ലേശം ഏറ്റക്കുറച്ചിലുകളും കൂട്ടിച്ചേര്‍ക്കലുകളും ഒക്കെ ചേര്‍ത്ത് മലയാളീകരിച്ചു. ഒപ്പം 'ഒരുമാാാാതിരി' ചിരിയും ചിരിച്ചു. ഇംഗ്ലിഷില്‍ തന്നെ അതിലെ കുഴപ്പം ആലോചിച്ചത്കൊണ്ടാണോ എന്നറിയില്ല മുംബൈവാലക്ക് മാത്രം സംഗതി ക്ലിക്ക് ആയില്ല. പിന്നെ അടുത്തിരുന്ന ഒലിയും പിണ്ടിയും കൂടി സംഗതിയുടെ കിടപ്പുവശം പറഞ്ഞു കൊടുത്തതിനു ശേഷമാണ് പാവത്തിന് എല്ലാരും ചിരിച്ചതിന്‍റെ പൊരുള്‍ പിടികിട്ടിയത്.
എന്നെന്നും സ്വന്തമായി ഒത്തിരി ഒത്തിരി സ്വതന്ത്രമായ കാഴച്ചപ്പാടുകളുണ്ടായിരുന്ന ആ മുംബൈ വാലയെ പറ്റി ഇപ്പോള്‍ ഞാന്‍ ഒരു ബ്ലോഗ് പോസ്റ്റിടുന്നത്, ഈ അടുത്തയിടക്ക് അവനും ഒരു ബ്ലോഗ് തുടങ്ങി എന്നതിനാലാണ്. ആ മുംബൈ വാലയുടെ സ്വതന്ത്രമായ കഴ്ച്ചപ്പാടുകളിലൂടെ കടന്നു പോകുന്ന ഒരു സുന്ദരമായ ബ്ലോഗ്. ഇതാ അതിലേക്കുള്ള കൊളുത്ത് : http://sreesreeviews.blogspot.com/
2011 ലെ എന്‍റെ അവസാന പോസ്റ്റ് ഇതായത്തില്‍ ഞാന്‍ ഒട്ടേറെ സന്തോഷിക്കിന്നു.
എല്ലാവര്‍ക്കും എന്‍റെ പുതുവല്‍സരാശംസകള്‍...
ഹാപ്പി ന്യൂ ഇയര്‍ 2012...
എല്ലാവര്‍ക്കും എന്‍റെ പുതുവല്‍സരാശംസകള്‍...
ഹാപ്പി ന്യൂ ഇയര്‍ 2012...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂaa pavam kunjan oru kaama brandhan aayathondaano anganoru dialog miss irakkiyath? Swadhave teachers nodu aayirunnallo avanu priyam....! Anodaaaaa?
മറുപടിഇല്ലാതാക്കൂ@Unni:
മറുപടിഇല്ലാതാക്കൂഅയ്യോടാ...
:(
"അടുത്തിരുന്ന ഒലിയും പിണ്ടിയും" എന്നത് സന്ദര്‍ഭ പരമായി വന്നു പോയതാ...
നിനക്കു വിഷമമായീലെ...
ഞാന്‍ ഇനി സൂക്ഷിച്ചോളാം പിണ്‍... അല്ല, സോറി, ഉണ്ണി...
:P
@ഉണ്ണി:
മറുപടിഇല്ലാതാക്കൂഎന്താ ഉണ്ണീ നീ ആദ്യം ഇട്ട 'മേലാല്‍ ആവര്‍ത്തിക്കരുത്' എന്ന കമെന്‍റ് മുക്കിയത്...?
:P :P :P
@മിഥു : നീ എത്ര ദിവസങ്ങളായി ഉണ്ണി പ്ലീസ്സ് "ഒരു കമെന്‍റ് ഇടൂ"ഒരു കമെന്‍റ് ഇടൂ എന്നു പറഞ്ഞു നടക്കാന്‍ തുടങ്ങീട്ട്. അതോണ്ട് നിന്റെ താല്കാലിക ആശ്വാസത്തിന്നും എനിക്കല്‍പം സ്വൈര്യം കിട്ടാനും ആണ് ചുമ്മാ ഒരെണ്ണം വാരി ഇട്ടത്..
മറുപടിഇല്ലാതാക്കൂപിന്നെ ടൈം കിട്ടീപ്പോ പുതിയത്തിട്ടു,അതോണ്ട് ടെംപററി മായ്ച്ചു..
nice work keep it up...but i think u guys understand n enjoy the matter better than an outsider..bcs..."e kadhayile kadhapathrangalum kadhayum, thikachum sankalpikam ALLALLO"....
മറുപടിഇല്ലാതാക്കൂanwyz go ahead
Midhune Smabavam kalaki ene ente blogum koodi nokiyeku kadhayonnum alla..Check it out
മറുപടിഇല്ലാതാക്കൂ