ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പിരിയാത്ത പ്രണയം





വല്ലാത്തൊരു മഴയായിരുന്നു അന്ന്. ആദ്യമായി മഴ കാണുന്ന കൊച്ചു കുട്ടിയെ പോലെ അവന്‍ ആ മഴ നനയാനായി വീടിന്‍റെ നടുമുറ്റത്തേക്ക് ഇറങ്ങി നിന്നു. മഴ മേഘങ്ങള്‍ ചിത്രം വരച്ചിട്ട ആകാശത്തിന്‍റെ അനന്തതയിലേക്ക് കണ്ണുകളെയയച്ച് മഴ നനയുന്നതിനിടയിലും, ഇതുപോലൊരു കോരിച്ചൊരിയുന്ന മഴക്കാലത്ത് മനസ്സില്‍ പതിഞ്ഞ ആ പെണ്‍കുട്ടിയെ പറ്റി ആലോചിക്കുകയായിരുന്നു അവന്‍.


ഒരു ബസ്‌ യാത്രക്കിടയിലാണ് അവളെ ആദ്യമായി കാണുന്നത്. പിന്നീട് എന്നും ആ ബസ്‌ യാത്ര ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ആരെയും മോഹിപ്പിക്കുന്ന തരത്തില്‍ വശ്യമായ ഒരു ചിരി എപ്പോഴും അവളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുമായിരുന്നു. കൂട്ടുകാരെന്നോ പരിചയക്കാരെന്നോ നോക്കാതെ എല്ലാവര്‍ക്കും അവള്‍ ആ ചിരിയുടെ വശ്യത പകര്‍ന്നു നല്‍കി. സ്ഥിരമായി ബസ്സില്‍ അവളെത്തന്നെ നോക്കിയിരിക്കുന്നത് അറിയാതെയറിയാതെ അവന്‍റെ ഒരു ദിനചര്യയായി മാറി.



അവന്‍പോലുമറിയാതെ അവന്‍റെ കണ്ണുകള്‍ അവളുടെ ചിരിയുമായി പ്രണയത്തിലായി. എപ്പോഴും സസൂക്ഷ്മം തന്നെത്തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകളെ അവളുടെ ചുണ്ടുകളും പ്രണയിക്കാന്‍ തുടങ്ങിയിരുന്നു, അവള്‍ പോലുമറിയാതെ.

സ്ഥിരമായി യാത്ര ചെയ്യുന്ന ആ ബസ്സിലെ സഹയാത്രികരുടെ കണ്ണുകള്‍ അവരുടെ നേരെ കൂരമ്പുകളെറിയാന്‍ തുടങ്ങി. ഒന്നും മനസിലാകാതെ അവനും അവളും തമ്മില്‍ത്തമ്മില്‍ നോക്കി. എന്നും തങ്ങളെ വീക്ഷിച്ചുകൊണ്ടേയിരിക്കുന്ന ആ മുഖങ്ങളില്‍ വിടര്‍ന്ന സംശയം കലര്‍ന്ന ചോദ്യ ഭാവത്തില്‍ നിന്നും, അവര്‍ക്ക് തങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം കിട്ടി. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ്...!

.........

മഴ പെയ്തു കുതിര്‍ന്ന ഓണപ്പുലരികളിലോന്നില്‍, കൊയ്ത്തൊഴിഞ്ഞു കിടക്കുന്ന വയലില്‍ വീശുന്ന നനുനനുത്ത കാറ്റില്‍ അലിഞ്ഞുചേര്‍ന്ന്, അവന്‍റെ കൈ പിടിച്ചു നടക്കുകയായിരുന്നു അവള്‍. അവളുടെ വലതു കൈ വിരലുകള്‍ അവന്‍റെ ഇടം കയ്യില്‍ കുസൃതി കാട്ടിക്കൊണ്ടിരുന്നു. അവന്‍ പറിച്ചുകൊടുത്ത താമരപ്പൂ അവളുടെ ഇടം കയ്യിലിരുന്ന് അസൂയയോടെ ഇതെല്ലാം നോക്കിക്കാണുന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴും അവള്‍ കുസൃതികാട്ടി ചിരിച്ചു കൊണ്ടിരുന്നു.

ഓണക്കാലവും വിഷുക്കാലവും വീണ്ടും വീണ്ടും മാറി മാറി വന്നുകൊണ്ടേയിരുന്നു. പക്ഷേ, ആ വയലോലകള്‍ക്കും, അവിടത്തെ ആ നനുനനുത്ത കാറ്റിനും അവന്‍റെയും അവളുടെയും പ്രണയത്തിന്‍റെ ചൂടുള്ള സുഗന്ധം സിരകളില്‍ ആവാഹിക്കാന്‍ അവസരങ്ങള്‍ ഇല്ലാതായ്ക്കൊണ്ടിരുന്നു. വയല്‍പ്പരപ്പിലെ ആ താമരക്കുളവും വിടരാന്‍ മടിച്ചു തല താഴ്ത്തി നില്‍ക്കുന്ന താമരമൊട്ടുകളും അവന്‍റെയും അവളുടെയും വരവിനായി കാത്തിരുന്നു.

അവര്‍ പക്ഷേ മധുരം മാത്രം കിനിയുന്ന പ്രണയകാലം കടന്ന്, കയ്പ്പും പുളിയും മധുരവും തുടങ്ങി എല്ലാ രസങ്ങളും ഇടകലര്‍ന്ന വിവാഹ ജീവിതത്തിലേക്ക് കടന്നിരുന്നു.

ദിവസങ്ങള്‍ പിന്നിട്ടു...
ആഴ്ചകളും മാസങ്ങളും കടന്ന് പോയി...
മെല്ലെ മെല്ലെ ഓരോ വര്‍ഷങ്ങളും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു...

അപ്പോഴും അവളുടെ ചുണ്ടുകളില്‍ വിടര്‍ന്നു നില്‍ക്കുന്ന ചിരിയും, അവന്‍റെ കണ്ണുകളില്‍ തിളങ്ങി നില്‍ക്കുന്ന പ്രകാശവും ഉണ്ടായിരുന്നു. പക്ഷേ ആ ചിരിക്ക് അവന്‍റെ കണ്ണുകളെ ആദ്യമായി പ്രണയത്തിലാക്കിയ വശ്യത ഇല്ലായിരുന്നു. അവന്‍റെ കണ്ണുകള്‍ അതിനെ കണ്ടില്ലെന്നു നടിച്ചു. തന്നെ കണ്ടില്ലെന്നു നടിക്കുന്ന ആ കണ്ണുകളുമായി അവളുടെ ചുണ്ടുകളും പിണക്കത്തിലായി.

ആ പിണക്കവും അവരുടെ പ്രണയം പോലെ നീണ്ടു നീണ്ടു പോയിക്കൊണ്ടിരുന്നു. പിണങ്ങി നിന്ന നാളുകളുടെ ദൈര്‍ഖ്യം കൂടി വരുന്നതിനനുസരിച്ച് അവരുടെ മനസ്സിലെ തിരിച്ചറിവിന്‍റെ ആഴവും കൂടി വന്നു. അങ്ങിനെ അവര്‍ മനസ്സിലാക്കി, അവനില്ലാതെ അവളില്ല, അവളില്ലാതെ അവനും.

വീടിന്‍റെ നടുമുറ്റത്ത് ഇറങ്ങി നിന്നു മഴനനയുന്ന അവനരികിലേക്ക്‌ അവള്‍ ഓടിയിറങ്ങി വന്നു. ചുരിദാറിന്‍റെ ഷോള്‍ എടുത്ത് അവന്‍റെ തലക്കു മീതെ പിടിച്ചു കൊണ്ട് അവനെ ശകാരിക്കവേ അവളുടെ കാതുകളില്‍ അവന്‍ മന്ത്രിച്ചു, ഇനിയൊരിക്കലും നമ്മള്‍ പിരിയരുത്...

അവളുടെ കണ്ണില്‍ നിന്നും കവിള്‍ത്തടത്തിലേക്ക് കണ്ണീര്‍ത്തുള്ളികള്‍ ചാലുകള്‍ വരച്ചു. അതിനോടൊപ്പം, കുസൃതിയും പരിഭവവും സങ്കടവും സന്തോഷവും എല്ലാം കലര്‍ന്ന ഒരു ചിരി അവളുടെ ചുണ്ടുകളില്‍ വിരുന്നിനെത്തി. അവന്‍റെ കണ്ണുകളും ഈറനണിഞ്ഞു. അവളുടെ ചിരിയില്‍ എന്നോ നഷ്ടപ്പെട്ട വശ്യത വീണ്ടും അവന്‍റെ കണ്ണുകള്‍ തിരിച്ചറിഞ്ഞു. ആ കണ്ണുകളും ചുണ്ടുകളും വീണ്ടും പ്രണയത്തിലായി.. ഇനി ഒരിക്കലും വേര്‍പിരിയരുതെന്ന ഉറച്ച നിശ്ചയത്തോടെ....




അഭിപ്രായങ്ങള്‍

  1. നീ ഒരു കാതല്‍ മല്ലയ്യ തന്നെടെ ....

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. ഒരു കാര്യത്തെ മനസുകൊണ്ട് ആത്മാര്‍ത്ഥമായി സത്യസന്ധമായി നീ നേടാന്‍ ആഗ്രഹികുന്നോ അത് നിന്നെ തേടിവരും എന്റെ ആത്മാര്‍ത്ഥ കൂടുകരാ...

      ഹാഹാ .... നിന്റെ ലേഖനം എനികിഷ്ട്ടപെട്ടു പ്രണയത്തിന്റെ ആ ആ ഒരു രസമുണ്ടല്ലോ അതൊന്നു വേറെ തന്നെയാണ് ഹാഹാ ...

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

പഴമ്പൊരീം ബീഫും

സ്ഥലം : കൊല്ലം സമയം : ഈ പോസ്റ്റ്‌ ഇടുന്നതിനും ഒരു ഒന്നൊന്നര വർഷം മുൻപ് [കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം, സത്യം!] സീൻ 1 : ബസ്‌ സ്റ്റോപ്പിന്റെ സമീപ പ്രദേശം പതിവ് പോലെ ഒരു സാധാരണ സായാഹ്നം.. 5.30 ന്റെ ഊർമ്മിള ബസിൽ വന്നിറങ്ങാറുള്ള 'കിടു', 'കിളി' കൊച്ചിനേയും കാത്ത് 3.30 മുതൽ ബസ്‌ സ്റ്റോപ്പിനടുത്തുള്ള കലുങ്കിൽ പൊസ്റ്റായി നിക്കണ മൂവർസംഘം ലേശം വിഷമത്തോടെയാണ് അന്ന് ഊർമ്മിള ബസ്‌ ഓടുന്നില്ല എന്ന ദുഃഖ വാർത്ത ശ്രവിച്ചത്. പ്ലാൻ (A) ഡ്രോപ്പ് ചെയ്ത് അടുത്ത പ്ലാൻ നോക്കാം എന്ന തീരുമാനം ഉണ്ടാകാൻ ഒട്ടും വൈകിയില്ല. ഊർമ്മിള ബസ്‌ "അളിയാ നീ നമ്മടെ രമ്യേലത്തെ പഴമ്പൊരീം ബീഫും കഴിച്ചിട്ടുണ്ടാ...." "അയ്യേ.. പഴമ്പൊരീം ബീഫുവോ... എന്തോന്ന് കോമ്പിനേഷൻ ആടാ...." "നീ കഴിക്കാത്തോണ്ടാ... പഴമ്പൊരി ബീഫിന്റെ ചാറിൽ മുക്കി തിന്നാലുണ്ടല്ലോ, എന്റെ അളിയാ, അതിനെപ്പറ്റി ആലോചിക്കുമ്പോളേ വായിൽ വെള്ളം നിറഞ്ഞു.." "ആണോ.. എന്തായാലും ഊർമ്മിള ബസ്‌ കാണാനില്ല, എന്നാ ഇനി അവിടെ പോയി അതൊന്നു ടേസ്റ്റ് ചെയ്തിട്ട് വരാം...."

ദി ചാറ്റൻ...!!!

കൈ വിട്ട ആയുധോം , വാ വിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് കേട്ടിട്ടില്ലേ ... അതിന്റെ കൂടെ ഈ ആധുനിക യുഗത്തിൽ ഒന്നൂടെ ചേർക്കണം . കാരണം ' സെന്റ്‌ ചെയ്ത ചാറ്റും ' ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല .. സത്യമായിട്ടും പറ്റില്ല ..!! ============================================  കാഷ്വൽ ചാറ്റിംഗ് , ഒരു പിടി പൂർത്തീകരിക്കാത്ത വാക്കുകൾ അലക്ഷ്യമായി കൂട്ടിയിണക്കി ലേശം മാതൃഭാഷയുടെ മേമ്പൊടിയോടെ പരസ്പരം തൊടുത്തുവിട്ട് , കൂട്ടത്തിൽ നമ്മുടെ വികാര വിക്ഷോപങ്ങളെ മൂന്നക്ഷരക്കൂട്ടുകളായ സ്മൈലികളാക്കി മറുതലക്കൽ അറിയിച്ച് സായൂജ്യമണയുന്ന ഒരു അത്ഭുത പ്രതിഭാസം ..!! പരസ്പരം കണ്ടാൽ ' ആലുവാ മണപ്പുറത്തു ' വച്ച് കണ്ട പരിചയം പോലും കാണിക്കാത്തവർക്ക് പോലും , കുറെ ' ഡാ ..' ' ഡാ ..' വിളികളുമായി ചാറ്റ് ബൊക്സുകളിൽ കിടന്ന് 'lol..!!'- ക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് , ഇതിനെ ഒരു അത്ഭുത പ്രതിഭാസം എന്ന് തന്നെ വിളിക്കാൻ കാരണം .