വല്ലാത്തൊരു
മഴയായിരുന്നു അന്ന്.
ആദ്യമായി
മഴ കാണുന്ന കൊച്ചു കുട്ടിയെ
പോലെ അവന്‍ ആ മഴ നനയാനായി
വീടിന്‍റെ നടുമുറ്റത്തേക്ക്
ഇറങ്ങി നിന്നു.
മഴ
മേഘങ്ങള്‍ ചിത്രം വരച്ചിട്ട
ആകാശത്തിന്‍റെ അനന്തതയിലേക്ക്
കണ്ണുകളെയയച്ച് മഴ നനയുന്നതിനിടയിലും,
ഇതുപോലൊരു
കോരിച്ചൊരിയുന്ന മഴക്കാലത്ത്
മനസ്സില്‍ പതിഞ്ഞ ആ പെണ്‍കുട്ടിയെ
പറ്റി ആലോചിക്കുകയായിരുന്നു
അവന്‍.
ഒരു
ബസ് യാത്രക്കിടയിലാണ് അവളെ
ആദ്യമായി കാണുന്നത്.
പിന്നീട്
എന്നും ആ ബസ് യാത്ര
ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
ആരെയും
മോഹിപ്പിക്കുന്ന തരത്തില്‍
വശ്യമായ ഒരു ചിരി എപ്പോഴും
അവളുടെ ചുണ്ടുകളില്‍
തത്തിക്കളിക്കുമായിരുന്നു.
കൂട്ടുകാരെന്നോ
പരിചയക്കാരെന്നോ നോക്കാതെ
എല്ലാവര്‍ക്കും അവള്‍ ആ
ചിരിയുടെ വശ്യത പകര്‍ന്നു
നല്‍കി.
സ്ഥിരമായി
ബസ്സില്‍ അവളെത്തന്നെ
നോക്കിയിരിക്കുന്നത്
അറിയാതെയറിയാതെ അവന്‍റെ ഒരു
ദിനചര്യയായി മാറി.
അവന്‍പോലുമറിയാതെ
അവന്‍റെ കണ്ണുകള്‍ അവളുടെ
ചിരിയുമായി പ്രണയത്തിലായി.
എപ്പോഴും
സസൂക്ഷ്മം തന്നെത്തന്നെ
നോക്കിയിരിക്കുന്ന ആ കണ്ണുകളെ
അവളുടെ ചുണ്ടുകളും പ്രണയിക്കാന്‍
തുടങ്ങിയിരുന്നു,
അവള്‍
പോലുമറിയാതെ.
സ്ഥിരമായി
യാത്ര ചെയ്യുന്ന ആ ബസ്സിലെ
സഹയാത്രികരുടെ കണ്ണുകള്‍
അവരുടെ നേരെ കൂരമ്പുകളെറിയാന്‍
തുടങ്ങി.
ഒന്നും
മനസിലാകാതെ അവനും അവളും
തമ്മില്‍ത്തമ്മില്‍ നോക്കി.
എന്നും
തങ്ങളെ വീക്ഷിച്ചുകൊണ്ടേയിരിക്കുന്ന
ആ മുഖങ്ങളില്‍ വിടര്‍ന്ന
സംശയം കലര്‍ന്ന ചോദ്യ ഭാവത്തില്‍
നിന്നും,
അവര്‍ക്ക്
തങ്ങളുടെ ചോദ്യത്തിനുള്ള
ഉത്തരം കിട്ടി.
തങ്ങള്‍
തമ്മില്‍ പ്രണയത്തിലാണ്...!
.........
മഴ
പെയ്തു കുതിര്‍ന്ന
ഓണപ്പുലരികളിലോന്നില്‍,
കൊയ്ത്തൊഴിഞ്ഞു
കിടക്കുന്ന വയലില്‍ വീശുന്ന
നനുനനുത്ത കാറ്റില്‍
അലിഞ്ഞുചേര്‍ന്ന്,
അവന്‍റെ
കൈ പിടിച്ചു നടക്കുകയായിരുന്നു
അവള്‍.
അവളുടെ
വലതു കൈ വിരലുകള്‍ അവന്‍റെ
ഇടം കയ്യില്‍ കുസൃതി
കാട്ടിക്കൊണ്ടിരുന്നു.
അവന്‍
പറിച്ചുകൊടുത്ത താമരപ്പൂ
അവളുടെ ഇടം കയ്യിലിരുന്ന്
അസൂയയോടെ ഇതെല്ലാം
നോക്കിക്കാണുന്നുണ്ടായിരുന്നു.
പക്ഷേ
അപ്പോഴും അവള്‍ കുസൃതികാട്ടി
ചിരിച്ചു കൊണ്ടിരുന്നു.
ഓണക്കാലവും
വിഷുക്കാലവും വീണ്ടും വീണ്ടും
മാറി മാറി വന്നുകൊണ്ടേയിരുന്നു.
പക്ഷേ,
ആ
വയലോലകള്‍ക്കും,
അവിടത്തെ
ആ നനുനനുത്ത കാറ്റിനും
അവന്‍റെയും അവളുടെയും
പ്രണയത്തിന്‍റെ ചൂടുള്ള
സുഗന്ധം സിരകളില്‍ ആവാഹിക്കാന്‍
അവസരങ്ങള്‍ ഇല്ലാതായ്ക്കൊണ്ടിരുന്നു.
വയല്‍പ്പരപ്പിലെ
ആ താമരക്കുളവും വിടരാന്‍
മടിച്ചു തല താഴ്ത്തി നില്‍ക്കുന്ന
താമരമൊട്ടുകളും അവന്‍റെയും
അവളുടെയും വരവിനായി കാത്തിരുന്നു.
അവര്‍
പക്ഷേ മധുരം മാത്രം കിനിയുന്ന
പ്രണയകാലം കടന്ന്,
കയ്പ്പും
പുളിയും മധുരവും തുടങ്ങി
എല്ലാ രസങ്ങളും ഇടകലര്‍ന്ന
വിവാഹ ജീവിതത്തിലേക്ക്
കടന്നിരുന്നു.
ദിവസങ്ങള്‍
പിന്നിട്ടു...
ആഴ്ചകളും
മാസങ്ങളും കടന്ന് പോയി...
മെല്ലെ
മെല്ലെ ഓരോ വര്‍ഷങ്ങളും
കൊഴിഞ്ഞു വീണുകൊണ്ടിരുന്നു...
അപ്പോഴും
അവളുടെ ചുണ്ടുകളില്‍ വിടര്‍ന്നു
നില്‍ക്കുന്ന ചിരിയും,
അവന്‍റെ
കണ്ണുകളില്‍ തിളങ്ങി നില്‍ക്കുന്ന
പ്രകാശവും ഉണ്ടായിരുന്നു.
പക്ഷേ
ആ ചിരിക്ക് അവന്‍റെ കണ്ണുകളെ
ആദ്യമായി പ്രണയത്തിലാക്കിയ
വശ്യത ഇല്ലായിരുന്നു.
അവന്‍റെ
കണ്ണുകള്‍ അതിനെ കണ്ടില്ലെന്നു
നടിച്ചു.
തന്നെ
കണ്ടില്ലെന്നു നടിക്കുന്ന
ആ കണ്ണുകളുമായി അവളുടെ
ചുണ്ടുകളും പിണക്കത്തിലായി.
ആ
പിണക്കവും അവരുടെ പ്രണയം
പോലെ നീണ്ടു നീണ്ടു
പോയിക്കൊണ്ടിരുന്നു.
പിണങ്ങി
നിന്ന നാളുകളുടെ ദൈര്‍ഖ്യം
കൂടി വരുന്നതിനനുസരിച്ച്
അവരുടെ മനസ്സിലെ തിരിച്ചറിവിന്‍റെ
ആഴവും കൂടി വന്നു.
അങ്ങിനെ
അവര്‍ മനസ്സിലാക്കി,
അവനില്ലാതെ
അവളില്ല,
അവളില്ലാതെ
അവനും.
വീടിന്‍റെ
നടുമുറ്റത്ത് ഇറങ്ങി നിന്നു
മഴനനയുന്ന അവനരികിലേക്ക്
അവള്‍ ഓടിയിറങ്ങി വന്നു.
ചുരിദാറിന്‍റെ
ഷോള്‍ എടുത്ത് അവന്‍റെ തലക്കു
മീതെ പിടിച്ചു കൊണ്ട് അവനെ
ശകാരിക്കവേ അവളുടെ കാതുകളില്‍
അവന്‍ മന്ത്രിച്ചു,
ഇനിയൊരിക്കലും
നമ്മള്‍ പിരിയരുത്...
അവളുടെ
കണ്ണില്‍ നിന്നും കവിള്‍ത്തടത്തിലേക്ക്
കണ്ണീര്‍ത്തുള്ളികള്‍ ചാലുകള്‍
വരച്ചു.
അതിനോടൊപ്പം,
കുസൃതിയും
പരിഭവവും സങ്കടവും സന്തോഷവും
എല്ലാം കലര്‍ന്ന ഒരു ചിരി
അവളുടെ ചുണ്ടുകളില്‍
വിരുന്നിനെത്തി.
അവന്‍റെ
കണ്ണുകളും ഈറനണിഞ്ഞു.
അവളുടെ
ചിരിയില്‍ എന്നോ നഷ്ടപ്പെട്ട
വശ്യത വീണ്ടും അവന്‍റെ കണ്ണുകള്‍
തിരിച്ചറിഞ്ഞു.
ആ
കണ്ണുകളും ചുണ്ടുകളും വീണ്ടും
പ്രണയത്തിലായി..
ഇനി
ഒരിക്കലും വേര്‍പിരിയരുതെന്ന
ഉറച്ച നിശ്ചയത്തോടെ....
Good...!
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂനീ ഒരു കാതല്‍ മല്ലയ്യ തന്നെടെ ....
മറുപടിഇല്ലാതാക്കൂnice ending....:)
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ
ഇല്ലാതാക്കൂഒരു കാര്യത്തെ മനസുകൊണ്ട് ആത്മാര്‍ത്ഥമായി സത്യസന്ധമായി നീ നേടാന്‍ ആഗ്രഹികുന്നോ അത് നിന്നെ തേടിവരും എന്റെ ആത്മാര്‍ത്ഥ കൂടുകരാ...
ഹാഹാ .... നിന്റെ ലേഖനം എനികിഷ്ട്ടപെട്ടു പ്രണയത്തിന്റെ ആ ആ ഒരു രസമുണ്ടല്ലോ അതൊന്നു വേറെ തന്നെയാണ് ഹാഹാ ...