ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജനനി..!!






പെയ്യാൻ മറന്നൊരാ നീർക്കണങ്ങളോടോ,
ഒഴുകാൻ മറന്നൊരാ അരുവിയോടോ,

വീശാൻ മറന്നൊരാ കാറ്റിനോടോ,
വിടരാൻ മറന്നൊരാ പൂവിനോടോ,

ഇരുളാൻ മറന്നൊരാ രാത്രിയോടോ,
പുലരാൻ മറന്നൊരാ പുലരിയോടോ,

വിദ്യ മറന്നൊരാ ഗുരുക്കളോടോ,
ഗുരുത്വം മറന്നൊരാ
ശിഷ്യരോടോ,

പിതൃത്വം മറന്നൊരാ പിതാവിനോടോ,
പതിയെ മറന്നൊരാ ഭാര്യയോടോ,

നാദം മറന്നൊരാ കുയിലിനോടോ,
നാട്യം മറന്നൊരാ മയിലിനോടോ,

ഉദയം മറന്നൊരാ സൂര്യനോടോ,
ജ്വലിക്കാൻ മറന്നൊരാ
ജ്യോതിയോടോ,

അലകൾ മറന്നൊരാ തിരകളോടോ,
ഓളം മറന്നൊരാ നദികളോടോ,


ആരോടു ചൊൽകേണ്ടു ഞാനെൻ നൊമ്പരം,
ചൊല്ലാതെ തിരിയുവതെങ്ങനെ ഞാൻ,

നിങ്ങൾക്ക് മാതൃത്വമേകീ ഞാൻ,
ചുറ്റും കറങ്ങി കാത്തൂ ഞാൻ,

ജലമേകിയീ മർത്ത്യന്റെ ദാഹമകറ്റീ,
ഫലമെകിയീ മർത്ത്യന്റെ പശിയകറ്റീ,

എന്നിൽ ചവിട്ടി നിന്നുകൊണ്ടിന്നു നീ,
എൻ ജീവനെന്നിൽ നിന്നകറ്റീടുന്നു,

ഇനിയും ക്ഷമിക്കും ഞാനിനിയും സഹിക്കും ഞാനെൻ,
മരണം വരെയും കാത്തീടും ഞാൻ,

നിൻ മാതാവെന്നു നീ സ്മരിച്ചി
ല്ലയെങ്കിലും,
ഈ ജനനിക്കു നീയെന്നും പുത്രനല്ലേ...!!

അഭിപ്രായങ്ങള്‍


  1. നിൻ മാതാവെന്നു നീ സ്മരിച്ചില്ലയെങ്കിലും,
    ഈ ജനനിക്കു നീയെന്നും പുത്രനല്ലേ...!!
    Touching lines dr..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

പഴമ്പൊരീം ബീഫും

സ്ഥലം : കൊല്ലം സമയം : ഈ പോസ്റ്റ്‌ ഇടുന്നതിനും ഒരു ഒന്നൊന്നര വർഷം മുൻപ് [കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം, സത്യം!] സീൻ 1 : ബസ്‌ സ്റ്റോപ്പിന്റെ സമീപ പ്രദേശം പതിവ് പോലെ ഒരു സാധാരണ സായാഹ്നം.. 5.30 ന്റെ ഊർമ്മിള ബസിൽ വന്നിറങ്ങാറുള്ള 'കിടു', 'കിളി' കൊച്ചിനേയും കാത്ത് 3.30 മുതൽ ബസ്‌ സ്റ്റോപ്പിനടുത്തുള്ള കലുങ്കിൽ പൊസ്റ്റായി നിക്കണ മൂവർസംഘം ലേശം വിഷമത്തോടെയാണ് അന്ന് ഊർമ്മിള ബസ്‌ ഓടുന്നില്ല എന്ന ദുഃഖ വാർത്ത ശ്രവിച്ചത്. പ്ലാൻ (A) ഡ്രോപ്പ് ചെയ്ത് അടുത്ത പ്ലാൻ നോക്കാം എന്ന തീരുമാനം ഉണ്ടാകാൻ ഒട്ടും വൈകിയില്ല. ഊർമ്മിള ബസ്‌ "അളിയാ നീ നമ്മടെ രമ്യേലത്തെ പഴമ്പൊരീം ബീഫും കഴിച്ചിട്ടുണ്ടാ...." "അയ്യേ.. പഴമ്പൊരീം ബീഫുവോ... എന്തോന്ന് കോമ്പിനേഷൻ ആടാ...." "നീ കഴിക്കാത്തോണ്ടാ... പഴമ്പൊരി ബീഫിന്റെ ചാറിൽ മുക്കി തിന്നാലുണ്ടല്ലോ, എന്റെ അളിയാ, അതിനെപ്പറ്റി ആലോചിക്കുമ്പോളേ വായിൽ വെള്ളം നിറഞ്ഞു.." "ആണോ.. എന്തായാലും ഊർമ്മിള ബസ്‌ കാണാനില്ല, എന്നാ ഇനി അവിടെ പോയി അതൊന്നു ടേസ്റ്റ് ചെയ്തിട്ട് വരാം...."

ഒരു 'ജമ്പോ' പണി..!!

സമയം : രാവിലെ ഒരു 10.30 സ്ഥലം : ആലുവ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ ഉമ്മറം സുന്ദരന്മാരായ രണ്ടു യുവാക്കൾ ആ കേന്ദ്രത്തിൽ നിന്നും ഇറങ്ങി വരുന്നു........ "ഒഹ്!!  നിർത്തി... ഇനി കൂടുതൽ പേജുകളുള്ള നോട്ട് ബുക്ക്‌  വാങ്ങാൻ പോലും ഞാനില്ല.." "ശ്ശേ..!!  ഓരോ പണി വരണ വഴിയേ... ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതാ ചേട്ടനോട് ചോദിച്ചിട്ട്‌ ചെയ്താ മതീന്ന്..." "ഓ.. അങ്ങിനെ എന്നെ മാത്രം പറയണ്ട.. 36 പേജ് വേണോ 60 പേജ് വേണോ എന്ന് ചാറ്റിൽ ചോദിച്ചപ്പോ, എന്തിനാ കുറയ്ക്കണേ, 60 തന്നെയായിക്കോട്ടേ എന്ന് പറഞ്ഞത് നീയാ..." "ശ്ശെടാ...   ഇതിന്റെ പുറകേ ഇങ്ങനെ പല പണികളും ഇണ്ടെന്നു ഞാനറിഞ്ഞോ..." "ഉം..  എന്തായാലും കാശും പോയി, സമയോം പോയി... 60 പേജിന്റെ ആവശ്യം ഉണ്ടാർന്നെങ്കി പോട്ടേന്നു വയ്ക്കാർന്നു.. ഇതിപ്പോ 60 പോയിട്ട് 6 പേജ് പോലും ആവശ്യമില്ലാതായിപ്പോയി..." "എന്തായാലും പെട്ടു... ഇനി ഇപ്പൊ ഇത് വേറെ ആരോടും പറഞ്ഞു നാണം കെടേണ്ട.. ഇങ്ങനെയങ്ങ് പോട്ടെ..." "ഹേയ്... ഞാനങ്ങനെ ചെയ്യോ... നമുക്ക് ആരോടും പറയണ്ട..."