ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആ ചപ്പാത്തി എന്ത്യേ...??


ഒരു ജമ്പോ പണിക്കും, ദി ചാറ്റനും ശേഷം മറ്റൊരു സസ്പെൻസ് + ആക്ഷൻ + കോമിക് ത്രില്ലർ
ആ ചപ്പാത്തി എന്ത്യേ...??
-- കഥാ സമാഹാരം --




ഇത് ഒരു കഥയല്ല. പകരം ഒന്നിലധികം കഥകളുള്ള ഒരു കഥാ സമാഹാരമാണ്.

കഥയിലേക്ക് കടക്കുന്നതിനു മുൻപ് എനിക്ക് ചിലരോടൊക്കെ ഒരു ചെറിയ നന്ദി പ്രകാശിപ്പിക്കേണ്ടതുണ്ട്. ആ പ്രകാശം ഇഷ്ടമല്ലാത്തവർ ഇവിടെ വച്ച് നിർത്തിക്കോ. കാരണം എനിക്ക് ഈ കഥകൾ എഴുതാൻ പ്രചോദനം തരുന്നവർക്ക് ഒരു ചെറിയ നന്ദി എങ്കിലും പറയാതെ മുന്നോട്ട് പോകുന്നത് നന്ദികേടല്ലേ...?



ആദ്യമായി, ഞാൻ പബ്ലിഷ് ആക്കണ്ട എന്ന് കരുതിയിരുന്ന കഥകളും പടങ്ങളും അങ്ങിനെ 'പലതും' യാതൊരു ഉളുപ്പും തോന്നാതെ പ്രസിദ്ധീകരിക്കാൻ എനിക്ക് മനോബലം തന്ന എന്റെ സഹ മുറിയന്മാർക്ക് ഞാൻ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. 

നിങ്ങളുടെ ഈ സ്നേഹത്തിനും ഈ ഡെഡിക്കേഷനും മുന്നിൽ എന്റെ ശിരസ്സ്‌ താഴ്ന്നു പോകുന്നു (നാണം കൊണ്ടല്ലാ ട്ടോ). ഈ സ്നേഹത്തിനു പകരം തരാൻ എന്റെ കയ്യിൽ ഒന്നും ഇല്ല, നിങ്ങളെ പറ്റിയുള്ള ഒരുപിടി നല്ല ഓർമ്മകളല്ലാതെ... അതോണ്ട് ആ ഓർമ്മകൾ തന്നെയാകട്ടെ നിങ്ങൾക്കുള്ള എന്റെ സമ്മാനം.

നന്ദി റൂമീസ്.. നന്ദി...

എനിക്കുള്ള 'ഡെഡിക്കേഷൻ' എന്ന സ്നേഹപ്രകടനത്തിനു പിന്നിൽ പ്രവർത്തിച്ച വിപിൻ, സുനൈജ്, ഉണ്ണി, അജിത്ത്, ജിതിൻ, രാഹുൽ തുടങ്ങി എന്റെ സഹ മുറിയന്മാരായ ഉറ്റ മിത്രങ്ങൾക്കും അവരെ പാട്ടുപാടി കൊടുത്ത് സഹായിച്ച ശരത്തിനും ഒരിക്കൽ കൂടി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് തുടങ്ങട്ടെ...

എന്റെ പുതിയ കഥ, അല്ല, കഥാ സമാഹാരത്തിന്റെ പേര്,

ആ ചപ്പാത്തി എന്ത്യേ...??

---ഉള്ളടക്കം---
ആ പയർ എന്ത് ചെയ്യണം..?
വിപിൻ -എരിവും പുളിയും ചേർത്തൊരു കഥ
സോസ് വേണോടാ..?
അതാണ്‌ ശരി, എന്നാലും ഇതാണ് ശരി...
ആ ചപ്പാത്തി എന്ത്യേ...?
അയ്യോ..!! ഇതാരാ മുറിച്ചു കളഞ്ഞേ...!! (A)



വായിച്ചു തുടങ്ങൂ...


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

പഴമ്പൊരീം ബീഫും

സ്ഥലം : കൊല്ലം സമയം : ഈ പോസ്റ്റ്‌ ഇടുന്നതിനും ഒരു ഒന്നൊന്നര വർഷം മുൻപ് [കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം, സത്യം!] സീൻ 1 : ബസ്‌ സ്റ്റോപ്പിന്റെ സമീപ പ്രദേശം പതിവ് പോലെ ഒരു സാധാരണ സായാഹ്നം.. 5.30 ന്റെ ഊർമ്മിള ബസിൽ വന്നിറങ്ങാറുള്ള 'കിടു', 'കിളി' കൊച്ചിനേയും കാത്ത് 3.30 മുതൽ ബസ്‌ സ്റ്റോപ്പിനടുത്തുള്ള കലുങ്കിൽ പൊസ്റ്റായി നിക്കണ മൂവർസംഘം ലേശം വിഷമത്തോടെയാണ് അന്ന് ഊർമ്മിള ബസ്‌ ഓടുന്നില്ല എന്ന ദുഃഖ വാർത്ത ശ്രവിച്ചത്. പ്ലാൻ (A) ഡ്രോപ്പ് ചെയ്ത് അടുത്ത പ്ലാൻ നോക്കാം എന്ന തീരുമാനം ഉണ്ടാകാൻ ഒട്ടും വൈകിയില്ല. ഊർമ്മിള ബസ്‌ "അളിയാ നീ നമ്മടെ രമ്യേലത്തെ പഴമ്പൊരീം ബീഫും കഴിച്ചിട്ടുണ്ടാ...." "അയ്യേ.. പഴമ്പൊരീം ബീഫുവോ... എന്തോന്ന് കോമ്പിനേഷൻ ആടാ...." "നീ കഴിക്കാത്തോണ്ടാ... പഴമ്പൊരി ബീഫിന്റെ ചാറിൽ മുക്കി തിന്നാലുണ്ടല്ലോ, എന്റെ അളിയാ, അതിനെപ്പറ്റി ആലോചിക്കുമ്പോളേ വായിൽ വെള്ളം നിറഞ്ഞു.." "ആണോ.. എന്തായാലും ഊർമ്മിള ബസ്‌ കാണാനില്ല, എന്നാ ഇനി അവിടെ പോയി അതൊന്നു ടേസ്റ്റ് ചെയ്തിട്ട് വരാം...."

ഒരു 'ജമ്പോ' പണി..!!

സമയം : രാവിലെ ഒരു 10.30 സ്ഥലം : ആലുവ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ ഉമ്മറം സുന്ദരന്മാരായ രണ്ടു യുവാക്കൾ ആ കേന്ദ്രത്തിൽ നിന്നും ഇറങ്ങി വരുന്നു........ "ഒഹ്!!  നിർത്തി... ഇനി കൂടുതൽ പേജുകളുള്ള നോട്ട് ബുക്ക്‌  വാങ്ങാൻ പോലും ഞാനില്ല.." "ശ്ശേ..!!  ഓരോ പണി വരണ വഴിയേ... ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതാ ചേട്ടനോട് ചോദിച്ചിട്ട്‌ ചെയ്താ മതീന്ന്..." "ഓ.. അങ്ങിനെ എന്നെ മാത്രം പറയണ്ട.. 36 പേജ് വേണോ 60 പേജ് വേണോ എന്ന് ചാറ്റിൽ ചോദിച്ചപ്പോ, എന്തിനാ കുറയ്ക്കണേ, 60 തന്നെയായിക്കോട്ടേ എന്ന് പറഞ്ഞത് നീയാ..." "ശ്ശെടാ...   ഇതിന്റെ പുറകേ ഇങ്ങനെ പല പണികളും ഇണ്ടെന്നു ഞാനറിഞ്ഞോ..." "ഉം..  എന്തായാലും കാശും പോയി, സമയോം പോയി... 60 പേജിന്റെ ആവശ്യം ഉണ്ടാർന്നെങ്കി പോട്ടേന്നു വയ്ക്കാർന്നു.. ഇതിപ്പോ 60 പോയിട്ട് 6 പേജ് പോലും ആവശ്യമില്ലാതായിപ്പോയി..." "എന്തായാലും പെട്ടു... ഇനി ഇപ്പൊ ഇത് വേറെ ആരോടും പറഞ്ഞു നാണം കെടേണ്ട.. ഇങ്ങനെയങ്ങ് പോട്ടെ..." "ഹേയ്... ഞാനങ്ങനെ ചെയ്യോ... നമുക്ക് ആരോടും പറയണ്ട..."