| ഡംബ്ബൽ |
"ഇതെന്താത്... കൂടും കുടുക്കേമൊക്കെയായി എങ്ങടാ...?"
"ഒന്നും പറയണ്ടടാ.. ഞാൻ പുതിയ റൂം നോക്കിക്കൊണ്ടിരിക്കുവാ.. പഴേ റൂം വെക്കേറ്റ് ചെയ്തു."
"ഒറ്റക്കാ..???"
"ഏയ്.. നമ്മടെ ടിങ്കൂം ജിജേഷും റൂം നോക്കി നടപ്പുണ്ട്. അവൻമാരുടെ കൂടെ ഞാനും കൂടി. നെക്സ്റ്റ് വീക്ക് പുതിയ റൂം റെഡിയാകും."
"ആ.. ജസ്റ്റ് രണ്ടാഴ്ച.. ആ റൂം റെഡിയാകണ വരെ ഈ സാധനങ്ങളൊക്കെ വക്കാൻ... ഇവിടാകുമ്പോ ഓഫീസിന്റെ അടുത്താണല്ലോ.."
ആ റൌണ്ട് ചീട്ടുകളിയിൽ പരലൊത്തു വന്നതിന്റെ സന്തോഷത്തിൽ നിന്ന വിപിൻ വേറൊന്നും ആലോചിച്ചില്ല, "ഒന്നല്ല, രണ്ടല്ല, എത്ര നാൾ വേണേലും ഇവിടെ താമസിച്ചോ"ളാൻ ഇക്കാക്ക് അനുവാദം കൊടുത്തു. വെറുതെ ഒരാവശ്യോമില്ലാണ്ട്, ചുമ്മാ ഒരാവേശത്തിന്റെ പുറത്ത് പറഞ്ഞതാണെങ്കിലും, ഇക്കാക്ക് അതങ്ങട് ഇഷ്ടപ്പെട്ടു.
ആദ്യ ദിവസം ഡംബലും പൊക്കി വന്ന ഇക്ക, പിറ്റേ ദിവസം വന്നത് ഒരു കൊതുകുവലേം കൊണ്ടായിരുന്നു. അതിന്റെ പിറ്റേ ദിവസം രണ്ട് തലയിണ, പിന്നെ ഒരു പുതപ്പ്, ഒരു ബാഗ് നിറയെ ഡ്രസ്സ് അങ്ങിനെ പടിപടിയായി പഴേ റൂം കംപ്ളീറ്റ് ഞങ്ങടെ റൂമിലേക്ക് പോന്നു.
ഒരു നാഥനില്ലാതെ കിടന്ന ഞങ്ങടെ വാടക കുടുംബത്തിന്റെ ഗൃഹനാഥനായി ഇക്ക സ്വയം സ്ഥാനമേറ്റെടുത്തു, ഞങ്ങൾ പോലും അറിയാതെ. ഡെയിലി ഭക്ഷണം പുറമേ നിന്ന് കഴിച്ച് ശീലിച്ച ഞങ്ങടെ അടുക്കളയിൽ ഇക്കാന്റെ നേതൃത്വത്തിൽ പാചകം തുടങ്ങി. ചോറ് വക്കണ കുക്കർ തുരുതുരാ വിസിലടിച്ച് സന്തോഷം പ്രകടിപ്പിച്ചു.
![]() |
| ഇക്ക വിപിന് ചിക്കൻ പോക്സ് പരത്തിക്കൊടുക്കുന്നു |
![]() |
| ഇക്കയെ കുത്തി പുറത്താക്കാൻ ജിതിന്റെ നേതൃത്വത്തിൽ നടന്ന വിഫല ശ്രമം |
ആഴ്ചകളും മാസങ്ങളും വർഷങ്ങളുമൊക്കെ ഓടിയോടി പോയി.
അതിനിടയിൽ വിപിൻ രണ്ട് പ്രാവശ്യം വീട് മാറി.. ഒരു പ്രാവശ്യം കമ്പനീം മാറി. എന്നിട്ടും ഇക്ക പോയില്ല.
അത് കഴിഞ്ഞ് ഫ്രീയായിട്ട് താമസോം ഹോംലി ഫുഡും കിട്ടണ ഒരു ബന്ധുവീട് കണ്ട്പിടിച്ചപ്പോ ഞങ്ങളെയൊക്കെ ഉപേക്ഷിച്ച് ഞങ്ങടെ പുന്നാര ഉണ്ണിക്കുട്ടനും പോയി. എന്നിട്ടും ഇക്ക പോയില്ല.
![]() |
| ഇക്കാന്റെ നിക്കാഹ് |
എന്നിട്ടും ഞങ്ങളെ വിട്ട് പോകാതെ, ഞങ്ങടെ കൂടെ നിന്ന ഞങ്ങടെ സ്വന്തം ഇക്ക.. സ്നേഹത്തിന്റെ നിറകുടമായ ഞങ്ങടെ പുന്നാര ഇക്ക...
ഫാമിലിയായി താമസിക്കാൻ പറ്റണ വീടും ഫ്ളാറ്റും തപ്പി OLX-ഇൽ കയറിയിറങ്ങി, ബ്രോക്കെർമാരെ വിളിച്ചു നടക്കണ ഇക്കേടെ മുഖം കാണുമ്പോ ഞങ്ങ റൂമീസിന് ഒരു കാര്യം ഉറപ്പായി. ഇനി അധികം നാൾ കാത്തിരിക്കേണ്ടിവരില്ല. റിങ്കുത്താത്തയേം കൂട്ടി ഇക്ക കാക്കനാടുള്ള ഏതേലും ഫ്ളാറ്റിലേക്കോ വീട്ടിലേക്കോ താമസം മാറും.
![]() |
| ഇക്കേം ഞങ്ങളും |
എന്തായാലും ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു. ഇക്ക ഞങ്ങടെ വാടക വീടിന്റെ പടിയിറങ്ങണ വരെ, കണ്ണിൽ മണ്ണ് വാരിയിട്ടാ പോലും ഞങ്ങൾ കരയില്ല, സത്യം.
(ഇനി എങ്ങാൻ അത് കണ്ട് "ഇല്ലെടാ മക്കളെ.. നിങ്ങളെ വിട്ട് ഞാൻ ഇപ്പൊ പോണില്ല.. ഒരു 'രണ്ടാഴ്ച' കൂടി കഴിയട്ടെ" എന്നും പറഞ്ഞ് തിരിച്ച് കേറി വന്നാ..!! ഹെന്റെ പള്ളീ...!! വീണ്ടും ഒരു മൂന്ന് കൊല്ലം ഠിം..!!)
അടിക്കുറിപ്പ് : 6-7 പേർക്ക് ലാവിഷ് ആയി താമസിക്കാവുന്ന ഞങ്ങടെ ലക്ഷ്വറി റൂമിൽ വിപിനും ഉണ്ണിയും ഇക്കയും പോയ ഒഴിവുകൾ ഇനിയും നികത്തപ്പെട്ടിട്ടില്ല. താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. [വിപിനെപ്പോലെ അടുക്കളയിൽ മേൽനോട്ടം വഹിക്കുന്ന, ഉണ്ണിയെപ്പോലെ മൂന്ന് നേരോം പാചകം ചെയ്യുന്ന, ഇക്കയെപ്പോലെ നല്ല ചപ്പാത്തിയുണ്ടാക്കുന്നവർക്ക് മുൻഗണന]





kidu .. adipoli .. machane. :)
മറുപടിഇല്ലാതാക്കൂ