ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Happy New Year...!


"അപ്രതീക്ഷിതമായത് സംഭവിക്കുമ്പോൾ, അത് കൂടുതൽ മനോഹരമായി തോന്നും", അതെ, വളരെ സത്യമായ കാര്യമാണിത്. മുൻകൂട്ടി തീരുമാനിച്ചുറപ്പിക്കാത്തതായിരുന്നു ഞങ്ങളുടെ 2014 പുതുവത്സരാഘോഷങ്ങൾ. വളരെ വൈകിയാണ് ന്യൂ ഇയർ ആഘോഷിക്കാൻ ചെറായി ബീച്ചിലേക്ക് പോകാം എന്ന് എല്ലാവരും കൂടി തീരുമാനിച്ചത്.

"ഹൈ ഡാ, ന്യൂ ഇയർന് ചെറായിക്ക് വിട്ടാലോ.."
"വേണ്ടടാ.. ലുലുവിൽ പോകാം.. അവിടെ നല്ല കളക്ഷൻ ഉണ്ടാകും.."
"പിന്നേ.. അതൊന്നും വേണ്ടാ.. നമുക്ക് റൂമിൽ തന്നെ കൂടാം.. കേക്കൊക്കെ വാങ്ങി അടിച്ചുപൊളിക്കാം.."
"ഏയ്‌.. ചെറായി മതിയെടാ.. അവിടെ ബീച്ചിൽ ന്യൂ ഇയർ സെലബ്രേഷൻ ഉണ്ടാകും.. അവിടേം നല്ല കളക്ഷൻ ആയിരിക്കും ഡാ.. ഫോറിനേഴ്സ് ഒക്കെ ഇണ്ടാകും.. അങ്ങോട്ട്‌ വിടാം.."
"ശ്ശൊ.. 30+ KM ഉണ്ട്.. ഇത്രേം ദൂരം പോണ്ടേ.."
"വാ ഡാ പോകാം.. ഇതൊക്കെ ഒരു രസമല്ലേ.."

അങ്ങിനെ ഇക്കയുടെ മോഹന വാഗ്ദാനങ്ങളിൽ മയങ്ങി ഞങ്ങൾ 8 പേർ 4 ബൈക്കുകളിലായി ചെറായി ബീച്ചിലേക്ക്..

ചൽ.. ചലോ.. ചെറായി ബീച്ച്.......

ആഹാ... ബീച്ചിൽ നല്ല തിരക്ക്.. പക്ഷെ മഷിയിട്ട് നോക്കിയാ പോലും ഒരു ഫോറിനേഴ്സിനേം കാണാനില്ല.. ചുമ്മാ വായ് നോക്കി നടക്കാം ന്ന് വച്ചാ പെണ്‍കുട്ട്യോളൊക്കെ തണുത്ത് വിറച്ച് പുതച്ചുമൂടി കണ്ണ് മാത്രം പുറത്ത് കാണാൻ പറ്റണ രീതിയിൽ നടക്കണു... ബീച്ചിന്റെ ഒരു ഭാഗത്ത് ഗാനമേള തകർക്കുന്നു.. അവിടെ ലോക്കൽ ടീംസെല്ലാം അടിച്ച് കിണ്ടിയായി  ന്യൂ ഇയർ ആർമാദിച്ച് ആഘോഷിക്കുന്നു.

കുറെ നേരം ബീച്ചിൽ തെക്ക് വടക്ക് നടന്ന് ബോറടിച്ചപ്പോ അടുത്ത പ്ലാൻ.. "ഇവിടെ വേണ്ട, നമുക്ക് തിരികെ പോകണ വഴിയിൽ നടുറോട്ടിൽ നിന്ന് ന്യൂ ഇയർ ആഘോഷിക്കാം.. എങ്ങനുണ്ട്..??"

ശരി, സമ്മതിച്ചു.. ബാ.. വണ്ടിയെടുക്ക്..

അങ്ങിനെ 12 മണിക്ക് നോർത്ത് പറവൂർ ജങ്ക്ഷനിൽ ഞങ്ങൾ 8 പേരും കൂടി.. മണ്ടൻ പോയി Appy Fizz വാങ്ങി വന്നു. ഷാംമ്പയിൻ പൊട്ടിക്കണ പോലെ അവന് അത് പൊട്ടിച്ച് ചീറ്റിക്കണംപോലും..

12 മണി..

ഇക്ക ഷാംമ്പയിൻ ബോട്ടിൽ എടുക്കണ പോലെ Appy Fizz കയ്യിൽ എടുത്തു.. കുലുക്കി.. അടപ്പ് തുറന്നു...

കൈ കൊണ്ട് കുപ്പിയുടെ വായ്‌ അടച്ചു പിടിച്ച് വിരലിനിടയിലൂടെ നുരഞ്ഞു പൊന്തി വരുന്ന Appy Fizz ചീറ്റിക്കണത് കാണാൻ കാത്ത് നിന്ന ഞങ്ങളെ ഞെട്ടിച്ച് കൊണ്ട് ഇക്ക കുപ്പി തുറന്ന് എല്ലാരുടേം നേരെ Appy Fizz ഒഴിച്ചു.

ചീറ്റിക്കാൻ പൊയിട്ട് ഒന്ന് പതപ്പിക്കാൻ പോലും ഇക്കാക്ക് അറിയില്ലാ എന്ന സത്യം മനസ്സിലാക്കി ഉണ്ണിയേട്ടൻ കുപ്പി കയ്യിലെടുത്തപ്പോഴേക്കും കുപ്പി കാലി..!!

ഇക്ക ശരിക്കും പൊട്ടനാണോ, അതോ പൊട്ടനെ പോലെ അഭിനയിക്കുന്നതാണോ എന്ന് മനസ്സിലാക്കാൻ പറ്റാതെ എല്ലാരും അങ്ങിനെ തന്നെ നിന്ന് പോയി.. ഏതായാലും ആ പരിപാടി അങ്ങിനെ ചീറ്റി..

വൈകിയില്ല അടുത്ത പരിപാടി ഉടൻ പ്ലാൻ ചെയ്തു.. റോട്ടിൽ അവിടെ ആ നിൽപ്പ് നിന്ന് വഴിയേ പോണ എല്ലാരേം ന്യൂ ഇയർ വിഷ് ചെയ്യാം..

ശരി.. അതും സമ്മതിച്ചു..

ഒരു ടീമിനെ റോഡിന്റെ അറ്റത്ത്‌ കണ്ടു തുടങ്ങി, ഒരുത്തന്റെ ബൈക്കില് എന്തോ കംപ്ലൈന്റ് കാരണം അത് ഓടുന്നില്ല, അവനെ പുറകെ വരണ ബൈക്കിലെ കൂട്ടുകാരൻ കാലുകൊണ്ട് തള്ളിയും കൈ കൊണ്ട് വലിച്ചും വളരെ കഷ്ടപ്പെട്ട് ഉരുട്ടിക്കൊണ്ട്‌ വരുന്ന ഒരു ശോകം പിടിച്ച സീൻ.

'അയ്യടാ പാവങ്ങൾ' എന്ന മട്ടിൽ നിന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഇക്ക വീണ്ടും കസറി..!! തുള്ളിച്ചാടിക്കൊണ്ട് ഇക്ക അവരോട് വിളിച്ചു കൂവി.. "ഹാപ്പി ന്യൂഇയർ....."

അവസ്ഥ സമ്മതിക്കാഞ്ഞിട്ട് കൂടി മാന്യന്മാരായ ആ കൂട്ടുകാർ മര്യാദയുടെ പുറത്ത് തിരികെ ഒരു തണുപ്പൻ 'ഹാപ്പി ന്യൂ ഇയർ' വിഷ് തന്നു.

"ശ്ശേ  പിള്ളേർക്കൊന്നും ഒരു ഉഷാറില്ലല്ലോ.." ഇക്കാക്ക് സങ്കടം.
പിന്നേ,  നട്ടപ്പാതിരക്ക് എട്ടിന്റെ പണീം കിട്ടി ബൈക്കും തള്ളി പോകുന്നോർക്ക് ഭയങ്കര ഉഷാറായിരിക്കുമല്ലോ..

അതിനു ശേഷം പെട്രോൾ തീരാറായ കാരണം വെപ്രാളപ്പെട്ട് വരുന്ന ഒരു ബൈക്കുകാരനെ കൂടെ കൈ വീശി കാണിച്ച് സ്ലോ ആക്കിപ്പിച്ച് 'ഹാപ്പി ന്യൂ ഇയർ' പറഞ്ഞ് ഇക്ക ഞങ്ങളെ ഒന്നൂടെ ഞെട്ടിച്ചു. പക്ഷേ, ആ പോയ ആൾക്ക്, 'പമ്പെവിടാ' എന്ന് ചോദിക്കാനുള്ള സമയം പോലും കിട്ടിയില്ല. അതോണ്ട് ബാക്കി [ബീപ്] ശബ്ദങ്ങൾ ഒന്നും കേൾക്കേണ്ടി വന്നില്ല.

കൂടുതൽ നേരം അവിടെ നിന്നാൽ ഇനീം ഇക്ക ഇങ്ങനെ വിഷ് ചെയ്ത് വാങ്ങി കൂട്ടുമല്ലോ എന്ന് പേടിച്ച് നിന്ന ഞങ്ങൾക്ക് അവിടെ നിന്നും പ്രശ്നമുണ്ടാക്കാതെ പിരിഞ്ഞ് പോകാൻ പറഞ്ഞ് വന്ന രണ്ട് പോലീസ് മാമന്മാരെ കണ്ടപ്പോൾ ഉണ്ടായ ഒരു സന്തോഷം.. ഹോ..

പിന്നെ അവിടുന്നൊരു വരവായിരുന്നു റൂമിലേക്ക്.. ഫോട്ടോയെടുത്തും.. ഒച്ചയുണ്ടാക്കിയും.. അടിച്ചു പൊളിച്ചു...

റൂം എത്തിയപ്പോ 1 മണി കഴിഞ്ഞു.

മനോഹരമായ ഒരു ന്യൂ ഇയർ ആഘോഷ യാത്ര അങ്ങിനെ അവസാനിച്ചു. കൂട്ടുകാരുമൊത്തുള്ള ഈ ന്യൂ ഇയർ യാത്രയിലെ കഥ തന്നെ എഴുതി എന്റെ ഈ ഡയറിത്താളിലും ഞാൻ സന്തോഷത്തോടെ കുറിക്കട്ടെ,

...ഹാപ്പി ന്യൂ ഇയർ...
!!!...Happy New Year...!!!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

പഴമ്പൊരീം ബീഫും

സ്ഥലം : കൊല്ലം സമയം : ഈ പോസ്റ്റ്‌ ഇടുന്നതിനും ഒരു ഒന്നൊന്നര വർഷം മുൻപ് [കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം, സത്യം!] സീൻ 1 : ബസ്‌ സ്റ്റോപ്പിന്റെ സമീപ പ്രദേശം പതിവ് പോലെ ഒരു സാധാരണ സായാഹ്നം.. 5.30 ന്റെ ഊർമ്മിള ബസിൽ വന്നിറങ്ങാറുള്ള 'കിടു', 'കിളി' കൊച്ചിനേയും കാത്ത് 3.30 മുതൽ ബസ്‌ സ്റ്റോപ്പിനടുത്തുള്ള കലുങ്കിൽ പൊസ്റ്റായി നിക്കണ മൂവർസംഘം ലേശം വിഷമത്തോടെയാണ് അന്ന് ഊർമ്മിള ബസ്‌ ഓടുന്നില്ല എന്ന ദുഃഖ വാർത്ത ശ്രവിച്ചത്. പ്ലാൻ (A) ഡ്രോപ്പ് ചെയ്ത് അടുത്ത പ്ലാൻ നോക്കാം എന്ന തീരുമാനം ഉണ്ടാകാൻ ഒട്ടും വൈകിയില്ല. ഊർമ്മിള ബസ്‌ "അളിയാ നീ നമ്മടെ രമ്യേലത്തെ പഴമ്പൊരീം ബീഫും കഴിച്ചിട്ടുണ്ടാ...." "അയ്യേ.. പഴമ്പൊരീം ബീഫുവോ... എന്തോന്ന് കോമ്പിനേഷൻ ആടാ...." "നീ കഴിക്കാത്തോണ്ടാ... പഴമ്പൊരി ബീഫിന്റെ ചാറിൽ മുക്കി തിന്നാലുണ്ടല്ലോ, എന്റെ അളിയാ, അതിനെപ്പറ്റി ആലോചിക്കുമ്പോളേ വായിൽ വെള്ളം നിറഞ്ഞു.." "ആണോ.. എന്തായാലും ഊർമ്മിള ബസ്‌ കാണാനില്ല, എന്നാ ഇനി അവിടെ പോയി അതൊന്നു ടേസ്റ്റ് ചെയ്തിട്ട് വരാം...."

ദി ചാറ്റൻ...!!!

കൈ വിട്ട ആയുധോം , വാ വിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് കേട്ടിട്ടില്ലേ ... അതിന്റെ കൂടെ ഈ ആധുനിക യുഗത്തിൽ ഒന്നൂടെ ചേർക്കണം . കാരണം ' സെന്റ്‌ ചെയ്ത ചാറ്റും ' ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല .. സത്യമായിട്ടും പറ്റില്ല ..!! ============================================  കാഷ്വൽ ചാറ്റിംഗ് , ഒരു പിടി പൂർത്തീകരിക്കാത്ത വാക്കുകൾ അലക്ഷ്യമായി കൂട്ടിയിണക്കി ലേശം മാതൃഭാഷയുടെ മേമ്പൊടിയോടെ പരസ്പരം തൊടുത്തുവിട്ട് , കൂട്ടത്തിൽ നമ്മുടെ വികാര വിക്ഷോപങ്ങളെ മൂന്നക്ഷരക്കൂട്ടുകളായ സ്മൈലികളാക്കി മറുതലക്കൽ അറിയിച്ച് സായൂജ്യമണയുന്ന ഒരു അത്ഭുത പ്രതിഭാസം ..!! പരസ്പരം കണ്ടാൽ ' ആലുവാ മണപ്പുറത്തു ' വച്ച് കണ്ട പരിചയം പോലും കാണിക്കാത്തവർക്ക് പോലും , കുറെ ' ഡാ ..' ' ഡാ ..' വിളികളുമായി ചാറ്റ് ബൊക്സുകളിൽ കിടന്ന് 'lol..!!'- ക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് , ഇതിനെ ഒരു അത്ഭുത പ്രതിഭാസം എന്ന് തന്നെ വിളിക്കാൻ കാരണം .