ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തുടക്കം: വിഷയ ദാരിദ്ര്യം

ഇത് ഞാന്‍ ഈ ബ്ലോഗ്‌ തുടങ്ങി ആദ്യമായി എഴുതുന്ന പോസ്റ്റ്‌ ആണ്. ബ്ലോഗ്‌ സ്പോട്ടില്‍ അക്കൗണ്ട്‌ തുടങ്ങിയതിനു ശേഷം ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞു, ആദ്യത്തെ പോസ്റ്റ്‌ ഇറക്കാന്‍. കാര്യം വേറൊന്നും അല്ല, വിഷയ ദാരിദ്ര്യം തന്നെ. വിഷയ ദാരിദ്ര്യം എന്ന് പറയുമ്പോള്‍ കൂടുതല്‍ കടന്നു ചിന്തികരുത് കേട്ടോ. ഞാന്‍ ഒരു ചെറിയ തുടക്കക്കാരന്‍ അല്ലെ.. വല്യ വല്യ വിഷയങ്ങളിലേക് ഇപോളെ തല കടത്തുന്നത് ശരിയല്ലല്ലോ.
അങ്ങനെ ബ്ലോഗും തുടങ്ങി പ്രൊഫൈലും റെഡി ആകി ചുമ്മാ ഇരിക്കുമ്പോളാണ്  എന്ത് കൊണ്ട് എന്റെ കൂടുകാരെ കുറിച്ചും അവര്‍ക്കൊപ്പം ഉണ്ടാകിയ തമാശകളെ കുറിച്ചും എഴുതിക്കൂടാ എന്ന ചിന്ത മനസ്സില്‍ പൊട്ടി മുളച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല, എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കൂടുകാരെ ഉണ്ടാകി തന്ന, ഒത്തിരി ഒത്തിരി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച, ഞാന്‍ എന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ആ കാലഘട്ടത്തെകുറിച്ച് തന്നെ എഴുതാന്‍ തീരുമാനിച്ചു (തന്നെയുമല്ല അതാവുമ്പോ ഇപ്പൊ കഴിഞ്ഞിട്ടല്ലേ ഉള്ളു.. ഓര്‍ത്തെടുത് എഴുതാന്‍ ഇച്ചിരി എളുപ്പവും ഉണ്ടാകുമല്ലോ :-) ).
പിന്നെ ഞാന്‍ ആലോചിച്ചത് എങ്ങനെ തുടങ്ങണം എന്നാണ്.
ആ ചിന്ത അധികനേരം നീണ്ടു നിന്നില്ല. കാരണം, ഒരു ബ്ലോഗ്‌ എഴുതി തുടങ്ങുമ്പോ അത്യാവശ്യം, കൂടുകരുടെയെങ്കിലും 'ഹിറ്റ്‌' കിട്ടുന്ന വിഷയം വേണമല്ലോ തിരഞ്ഞെടുക്കാന്‍. അങ്ങനെ 'ഹിറ്റ്‌' കിട്ടാന്‍ സാധ്യത ഉള്ള മുഖങ്ങളെ പരതി ഞാന്‍ എന്റെ മനസിനെ ഒരു മൂന്ന് നാല് വര്ഷം പിന്നോട്ടും പിന്നെ അവിടെ നിന്ന് സമ ദൂരം തിരിച്ചു മുന്നോട്ടും കുറച്ചു നേരം കറക്കി നോക്കി.
പല പല മുഖങ്ങള്‍ മനസ്സില്‍ വരി വരിയായി, നിര നിരയായി വന്നു നിന്നു. അവര്‍ക്കിടയിലൂടെ അവരെയെല്ലാം വകഞ്ഞു മാറ്റിക്കൊണ്ട് ഇതാ അവന്‍ വരുന്നു. എന്റെ കണ്ണുകള്‍ വിടര്‍ന്നു. വിഷയ ദാരിദ്ര്യത്തിന്റെ വിഷമവുമായി നിന്ന എന്റെ മുന്നിലേക്ക്‌, ഒരു ഒന്നൊന്നര മാസം കൂലിക്കാളെ നിര്‍ത്തി എഴുതിച്ചാലും തീരാത്തത്ര വീര ശൂര പരാക്രമങ്ങള്‍ നടത്തിയിട്ടുള്ളവന്‍. തന്റെ സ്വതസിദ്ധമായ വ്യക്തി പാടവം കൊണ്ടും, പിന്നെ കൂട്ടുകാരായ ഞങ്ങളെ പോലുള്ള 'പഞ്ച പാവങ്ങളുടെ' ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമായും, ഞങ്ങള്‍ തന്നെ നിര്‍മിച്ചു നല്‍കിയ മണ്ടത്തരങ്ങളുടെ രാജകൊട്ടാരത്തില്‍ രാജ്യ ഭാരവും പേറി ഇരിക്കുന്നവന്‍. ആ രാജ്യം ആക്രമിച്ചു അവിടത്തെ കിരീടവും ചെങ്കോലും കൈക്കലാക്കാന്‍ ആരും ശ്രമിച്ചതായി കേട്ടു കേള്‍വി പോലും ഇല്ല. കാരണം ഏല്ലാവര്‍ക്കും അറിയാം അത് നടക്കില്ല എന്ന്.
അതെ അവന്‍ തന്നെയാണ് എന്റെ ആദ്യകാല ബ്ലോഗിങ് ജീവിതത്തിലെ കഥാ നായകന്‍.
അങ്ങനെ ഞാന്‍ അവന്റെ അനേകായിരം മണ്ടതരങ്ങല്ക് ഇടയിലൂടെ ചുമ്മാ ഒന്ന് നടക്കാനിറങ്ങി. എല്ലാം ഒന്ന് ക്രോടീകരിക്കണ്ടേ. ഞാന്‍ ആരുടെ മണ്ടതരങ്ങല്‍ക്കിടയിലൂടെ ആണ് നടക്കാനിറങ്ങിയിരിക്കുന്നതെന്ന്  നിങ്ങള്‍ക്ക് ഇതിനോടകം മനസിലായി കാണുമല്ലോ. അത് കൊണ്ട് തന്നെ ഞാന്‍ ഈ നടപ്പ് കഴിഞ്ഞു എപ്പോ തിരിച്ചെത്തും എന്നും നിങ്ങള്‍ക്ക് ഊഹിക്കാം. അവനെ നമുക്ക് പഴയ പേരില്‍ തന്നെ വിളിച്ചാല്‍ മതിയോ? അതോ വേറെ എന്തെങ്കലും വിളിക്കണോ? നിങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ കമന്റുകളായി സ്വീകരിച്ചു കൊള്ളുന്നു.
(നിര്‍മല കോളേജിലെ 2007-2010 BCA - A തറവാട്ടില്‍ നിന്നും പോയവര്‍ക്കും, വന്നവര്‍ക്കും, കഥാ നായകനെ വ്യക്തമായി മനസിലാക്കിയവര്‍ക്കും പങ്കെടുക്കാം)


ഓര്‍മ്മകളെയും കാത്ത്...

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍ജൂലൈ 18, 2011 4:05 PM

    ee kadhayile nayakan aara enne njan parayilla.....................................................pakshe............oru clue parayam............avan oru "FINGER BREAK DANCER" aane pinne or "SAILOR IN THE OCEAN OF LOGIC"..........

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍ജൂലൈ 18, 2011 8:33 PM

    is this that hero with great GRASPING POWER???

    മറുപടിഇല്ലാതാക്കൂ
  3. Ezhuthi kure pazhakamayenkilum, Vayikan alpam vaiki poyi... Enthayalum aa Rajavinu thulyam aa Rajavu Mathram, Avan avante rajyam ipozhum pakarakkaranillathe nalla anthassayi bharikunnu. Athanavan.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാളവിക

ശക്തമായ ഒരു നിലവിളി ശബ്ദം കേട്ടാണ്  ഈ അര്‍ദ്ധരാത്രി  അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കാതടപ്പിക്കുന്ന ഉച്ചത്തില്‍ ആരോ നിലവിളിക്കുന്നതുപോലെ. മഞ്ഞു കാറ്റ് അകത്തേക്ക് വീശാതിരിക്കാനായി താഴ്ത്തിയിട്ട ചില്ല് ജാലകം അവള്‍ സാവകാശം മേലോട്ടുയര്‍ത്തി വച്ചു. പ്ലാറ്റ്ഫോമില്‍ അലസരായി കാത്തു നില്‍ക്കുന്ന കുറെ ആളുകള്‍. അവരെല്ലാം യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നായിരിക്കാം, അവരില്‍ ചിലര്‍ യാത്ര അവസാനിപ്പിക്കേണ്ടതും ഒരുമിച്ചായിരിക്കാം. പക്ഷെ അവര്‍ അന്ന്യോന്ന്യം അറിയുന്നില്ല; അറിയാന്‍ ശ്രമിക്കുന്നുമില്ല. തിരക്കിട്ട നാഗരിക ജീവിതത്തില്‍ ആരെയും മനസിലാക്കാന്‍ അവര്‍ തയ്യാറല്ല; ആരുമായും ഒന്നും പങ്കുവെക്കുന്നതും അവര്‍ക്കിഷ്ട്ടമല്ല.

ഒറ്റപ്പെടൽ

ഒരു ആൾക്കൂട്ടത്തിൽ നമുക്ക് ഒറ്റപ്പെടൽ തോന്നിത്തുടങ്ങിയാൽ മാറ്റേണ്ടത് ആൾക്കൂട്ടത്തെയല്ല, നമ്മുടെ ചിന്തകളെയാണ്...

ആ പയർ എന്ത് ചെയ്യണം..??

[ഇതൊരു തുടർക്കഥ ആണ്. ആദ്യം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.] ഈ കഥകൾ കൂടുതലും ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ ഭക്ഷണ ശീലങ്ങളെപറ്റി ആദ്യംതന്നെ രണ്ടു വാക്ക്. റൂം എടുത്ത് താമസം തുടങ്ങിയ കാലത്ത് ഞങ്ങൾ സ്വയം പാചകം ചെയ്ത് കഴിക്കുന്ന നല്ല കുട്ട്യോൾ ആയിരുന്നു. എല്ലാ ദിവസോം പുതിയ പുതിയ വെറൈറ്റി വിഭവങ്ങൾ. ഒരു ദിവസം കഞ്ഞീം പയറും ആണേൽ അടുത്ത ദിവസം ചോറും പയറുകൂട്ടാനും, പിറ്റേ ദിവസം പയറു റോസ്റ്റും കഞ്ഞീം, അടുത്ത ദിവസം ചോറും പയറുപ്പേരീം, പിന്നെ അഞ്ചാം ദിവസം ഗ്രാൻഡ്‌ ആയിട്ട് കഞ്ഞീം പയറ് ഒലത്തീതും. അങ്ങിനെ വിഭവ സമൃദ്ധമായ സദ്യ എന്നും കഴിച്ച് കഴിച്ച് ഞങ്ങൾ മടുത്തു തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി ഭക്ഷണം പുറത്തു നിന്നാക്കാൻ തീരുമാനിച്ചത്. ആദ്യം ഭക്ഷണ കാര്യത്തിൽ ഒരു കോമ്പ്രമൈസും ഇല്ലാത്ത രാഹുൽ പുറത്തുചാടി. പിന്നെ ഞാനും, ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്നത് പോലെ എന്റെ കൂടെ ജിതിനും ഭക്ഷണം പുറത്തു നിന്നാക്കി. അതിനു ശേഷം വിപിനും പിന്നെ വല്ലപ്പോഴുമൊക്കെ അജിത്തും പാചകം അവസാനിപ്പിച്ചു. ഇനി ഉണ്ണി മാത്രം..